യമഹ എംടി-15 ഇന്ന് വിപണിയിലെത്തും
March 13,2019 | 10:20:59 am

യമഹയുടെ സ്‌പോര്‍ട്‌സ് ശ്രേണിയിലെ പുതിയ മോഡല്‍ എംടി-15 ഇന്ന് വിപണിയിലെത്തും. യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍15 വി3.0-യില്‍ നിന്നും ആവേശം ഉള്‍കൊണ്ടാണ് എംടി-15 അവതരിപ്പിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍,മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നിവയാണ് എംടി-15ന്റെ പ്രത്യേകതകള്‍. മുന്‍ ഭാഗത്ത് 267 എം.എം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220ം എം.എം ഡിസ്‌ക് ബ്രേക്കുമാണ് ഉള്ളത്. ഇതോടൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. 155 സി.സി. സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ 15 എന്‍.എം. ടോര്‍ക്കും 19.3 ബി.എച്ച്.പി പവറും ഉത്പാദിപ്പിക്കും.

അപ്പാചെ ആര്‍. ടി. ആര്‍ 200 4 വി, ഡ്യൂക് 200, ബജാജ് പള്‍സര്‍ 200 എന്നിവയായിരിക്കും എംടി-15ന്റെ പ്രധാന എതിരാളികള്‍. 1.20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വിപണി വില.

 
� Infomagic- All Rights Reserved.