200 ആപ്പുകള്‍ ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു
May 16,2018 | 12:50:37 pm

വാഷിംഗ്ടണ്‍: 200 ആപ്പുകളുടെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക 8.7 കോടി ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിനു പിന്നാലെയാണ് മുഴുവന്‍ ആപ്പുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് സ്ഥാപനം അന്വേഷണം ആരംഭിച്ചത്.

ആയിരം ആപ്പുകള്‍ ഇതിനകം പരിശോധിച്ചതായും ഇതില്‍ 200 എണ്ണത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയതായും ഫെയ്‌സ്ബുക്ക് പ്രോഡക്ട് പാര്‍ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഇമി അര്‍ച്ചിബൊംഗ് അറിയിച്ചു. ഇവയുടെ പ്രവര്‍ത്തനം വിശദമായി പരിശോധിച്ചുവരികയാണ്. വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ അവ നിരോധിക്കുമെന്ന് അര്‍ച്ചി ബൊംഗ് പറഞ്ഞു.

മനശാസ്ത്രപരമായ ടെസ്റ്റുകളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ മൈ പേഴ്‌സണാലിറ്റി എന്ന ആപ്പ് ഒരുമാസം മുമ്പു മരവിപ്പിച്ചിട്ടുണ്ട്. ഈ ആപ്പ് ഫെയ്‌സ്ബുക്കിന്റെ നിയമാവലി ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.