ഇ-കൊമേഴ്‌സ് ഓഫര്‍ പെരുമഴ; ഓരോ പര്‍ച്ചേസും ലാഭകരമാക്കാന്‍ ആറ് മാര്‍ഗങ്ങള്‍
October 11,2018 | 05:34:53 pm


ഉത്സവ സീസണ്‍ പ്രമാണിച്ച് ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ വമ്പിച്ച ഓഫര്‍ സെയില്‍ പരമാവധി മുതലാക്കാനാണ് ഓരോരുത്തരുടെയും മത്സരം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി ഈ ഓണ്‍ലൈന്‍ പെരുമഴ മുതലാക്കാന്‍സാധിക്കും.

1. ഫസ്റ്റ് ടൈം യൂസര്‍ ്ആണെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളെ തേടി നിരവധി ഓഫറുകളെത്തും. വെബ്‌സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ആ ഇളവ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. .
2.പര്‍ച്ചേസിനായി ഓര്‍ഡര്‍ നല്‍കും മുമ്പ് റിട്ടേണ്‍ പോളിസികളെ കുറിച്ച് കൃത്യമായി മനസിലാക്കുക. മാറ്റി വാങ്ങാവുന്ന കാലാവധി, റീഫണ്ട് പോളിസി,എക്‌സ്‌ചേഞ്ച് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കിയ ശേഷമായിരിക്കണം പര്‍ച്ചേസ്.
3.നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഫില്‍ട്ടര്‍ മാര്‍ക്ക് ചെയ്യുന്നതാണ് ഗുണകരം. നിങ്ങളുടെ പക്കലുള്ള തുകയ്ക്ക് അനുസരിച്ച് മാത്രം സാധനം പര്‍ച്ചേസ് ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.
4.സെയില്‍സ് പേജുകള്‍ സ്ഥിരമായി വീക്ഷിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ലോട്ടറിയടിച്ചേക്കാം. കാരണം സെയില്‍സ് പേജുകളിലാണ് ഡിസ്‌കൗണ്ടും ഓഫറുമൊക്കെ കാര്യമായി പരസ്യപ്പെടുത്തുന്നത്.
5. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പ്രമോഷണല്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത് അവരുടെ സോഷ്യല്‍ മീഡിയാ പേജുവഴിയാണ്. അതിനാല്‍ ഇത്തരം പേജുകള്‍ ഫോളോ ചെയ്യുന്നത് എളുപ്പത്തില്‍ ഓഫറുകളെ കുറിച്ച് വ്യക്തമായി അറിയാന്‍ സഹായിക്കും.
6. ചില ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ മടിക്കരുത്.

 
� Infomagic- All Rights Reserved.