ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേയ്ക്ക് പുതിയ ആപ്
April 15,2018 | 10:15:20 am

ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ ആപ് പുറത്തിറക്കി. യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജനറല്‍ ടിക്കറ്റിന് പുറമേ സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക്‌ ചെയ്യാം. റെയിൽവേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭ്യമാകും. 

ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ ആപ്പ് ലഭ്യമാണ്. യുടിഎസ് ഓൺ മൊബൈൽ എന്നു സെർച്ച് ചെയതാല്‍ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. നിലവില്‍ ജനറല്‍ ടിക്കറ്റ് മാത്രമാവും ലഭ്യമാകുക. സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകുകയില്ല. പകരം ടിടിയെ കണ്ടു ടിക്കറ്റ് എക്സ്ട്രാ ഫെയര്‍ നല്‍കി ടിക്കറ്റില്‍ മാറ്റം വരുത്താന്‍ കഴിയും. അത് പോലെതന്നെ പ്രത്യേക ട്രെയിന്‍ തിരഞ്ഞെടുത്തായിരിക്കില്ല ടിക്കറ്റ് നല്‍കുക യാത്ര തുടങ്ങുന്ന സ്ഥലം മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഫെയറാവും കണക്കാക്കുക.

സീസൺ ടിക്കറ്റ് പുതിയതെടുക്കാനും നിലവിലുള്ളത് പുതുക്കാനും ആപ്പിലൂടെ കഴിയും. പ്രതിമാസം, നാലുമാസം, ആറുമാസം, ഒരു വർഷം എന്നിങ്ങനെ സീസൺ ടിക്കറ്റുകളെടുക്കാം. ടിക്കറ്റെടുക്കുമ്പോൾ ലഭിക്കുന്ന യുടിഎസ് നമ്പർ നൽകിയാൽ അടുത്ത തവണ എളുപ്പത്തിൽ പുതുക്കുകയും ചെയ്യാം. സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അധിക ചാര്‍ജ് ഈടാക്കുന്നതാണ് എന്നാല്‍ ഈ അപ്ലിക്കേഷനില്‍ അത്തരം ഫെയര്‍ ഉണ്ടാവുകയില്ല. ദക്ഷിണ റെയില്‍വേയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാകുക. പുറത്തെ സ്റ്റേഷനുകളില്‍ സേവനം ലഭ്യമാകില്ല.

 
Related News
� Infomagic - All Rights Reserved.