പതഞ്ജലിയുടെ ആയുര്‍വേദിക് പാലും പാലുത്പന്നങ്ങളും വിപണിയില്‍
September 14,2018 | 08:46:17 am

ന്യൂ​​ഡ​​ൽ​​ഹി: ത​​ദ്ദേ​​ശീ​​യ എ​​ഫ്എം​​സി​​ജി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ പ​​ത​​ഞ്ജ​​ലി ആ​​യു​​ർ​​വേ​​ദി​​ക് പാ​​ലും പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ളും വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ക​​മ്പ​​നി പാ​​ലു​​ത്പ​​ന്ന മേ​​ഖ​​ല​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. പാ​​ക്ക്ഡ് പ​​ശു​​വി​​ൻ​​പാ​​ൽ, നെ​​യ്യ്, തൈ​​ര് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

40 രൂ​​പ​​യ്ക്ക് പ​​ത​​ഞ്ജ​​ലി​​യു​​ടെ പാ​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഉ​​ട​​മ ബാ​​ബ രാം​​ദേ​​വ് അ​​റി​​യി​​ച്ചു. പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ കൂ​​ടാ​​തെ ശീ​​തീ​​ക​​രി​​ച്ച് പ​​ച്ച​​ക്ക​​റി​​ക​​ളും ദി​​വ്യ ജ​​ലം എ​​ന്ന ബ്രാ​​ൻ​​ഡി​​ൽ കു​​പ്പി​​വെ​​ള്ള​​വും അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​മു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി 3000 ത​​ര​​ത്തി​​ലു​​ള്ള പാ​​ദ​​ര​​ക്ഷ​​ക​​ൾ ദീ​​പാ​​വ​​ലി​​ക്ക് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് ബാ​​ബാ രാം​​ദേ​​വ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

 
� Infomagic- All Rights Reserved.