എസ്​.ബി.​ഐ പലിശ നിരക്ക്​ കുറച്ചു
January 02,2018 | 09:08:45 am

മും​ബൈ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ വാ​യ്​​പ​ക​ൾ​ക്കു​ള്ള അ​ടി​സ്​​ഥാ​ന പ​ലി​ശ നി​ര​ക്ക്​ കു​റ​ച്ചു. നി​ല​വി​ലെ വാ​യ്​​പ​ക്കാ​ർ​ക്ക്​ അ​ടി​സ്​​ഥാ​ന നി​ര​ക്ക്​ 8.95 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 8.65 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. ബി.​പി.​എ​ൽ.​ആ​ർ 13.70 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 13.40 ആ​യും കു​റ​ച്ചു. ഒാ​രോ​ന്നി​നും 30 പോ​യ​ൻ​റ്​ എ​ന്ന തോ​തി​ലാ​ണ്​ കു​റ​വ്​. 

രാ​ജ്യ​ത്തെ 80 ല​ക്ഷം പേ​ർ​ക്ക്​ ന​ട​പ​ടി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. പൊ​തു​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​മാ​യ എ​സ്.​ബി.​െ​എ നി​ര​ക്ക്​ കു​റ​ച്ച​തോ​ടെ മ​റ്റു ബാ​ങ്കു​ക​ളും ഇൗ ​വ​ഴി​ക്ക്​ നീ​ങ്ങും. ഭ​വ​ന​വാ​യ്​​പ ന​ട​പ​ടി നി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്​ മാ​ർ​ച്ച്​ വ​രെ തു​ട​രും. മ​റ്റു ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ എ​സ്.​ബി.​െ​എ​യി​ലേ​ക്ക്​ വാ​യ്​​പ മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്കും ഇൗ ​ഇ​ള​വ്​ അ​നു​വ​ദി​ക്കും.

Related News
� Infomagic - All Rights Reserved.