ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും: ധനമന്ത്രി​
January 12,2018 | 10:50:56 am

തിരുവനന്തപുരം: സേവന നികുതികൾ വർധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റിൽ പരിഗണിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​ഐസക്​. 50 വർഷം മുമ്പുള്ള ഭൂനികുതിയാണ്​ ഇപ്പോഴുള്ളത്​. അതിനാൽ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്​. നികുതി പിരിക്കാൻ ചിലവാകുന്ന തുകയുടെ നാലിലൊന്ന്​ പോലും ലഭിക്കുന്നില്ലെന്നും ​െഎസക്​ കൂട്ടിച്ചേർത്തു.

സേവന നികുതികളിൽ മാറ്റം വരുത്തുന്ന കാര്യം ബജറ്റിൽ പരിഗണിക്കും. ഇക്കാര്യത്തിൽ സമവായമുണ്ടാകണമെന്നും ​ഐസക്​ പറഞ്ഞു. 

മിസോറാം ലോട്ടറി സംസ്​ഥാനത്ത്​ വിൽകാൻ അനുവദിക്കില്ല. അത്​ തടയുന്നതിനുള്ള നടപടി സർകാർ സ്വീകരിക്കും. അന്യസംസ്​ഥാന ലോട്ടറിയുടെ വരവിന്​ കാരണമായ ഏജൻറുമാർക്ക്​ കേരളാ ഭാഗ്യക്കുറിയിൽ സ്​ഥാനമുണ്ടാവില്ലെന്നും ​ഐസക്​ മാധ്യമങ്ങളോട്​ പറഞ്ഞു. 

 
� Infomagic - All Rights Reserved.