ചൈനയുടെ റോഡ് ബെല്‍റ്റ് പദ്ധതി അനാക്കോണ്ടയുടെ ഇരപ്പിടത്തതിന് സമാനം:യുഎസ്
April 15,2019 | 01:31:01 pm


ചൈനയുടെ റോഡ് ബെല്‍റ്റ് പദ്ധതിയെ കടന്നാക്രമിച്ച് അമേരിക്ക. റോഡ് ബെല്‍റ്റ് പദ്ധതിയിലൂടെ ചൈന നടത്തുന്നത് കോളനിവത്കരണമാണ്. ചെറുരാജ്യങ്ങള്‍ക്ക് പരിധിയില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയാണിത്.വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രസ്തുത രാജ്യം ചൈനയുടെ കോളനിയായി മാറുമെന്ന് യുഎസ് നേവല്‍
അമേരിക്കന്‍ കോണ്‍ഗ്രസിലെ ആംഡ് സര്‍വീസസ് കമ്മറ്റിയുടെ ഹിയറിംഗിലാണ് നേവല്‍ ഓപ്പറേഷന്‍സ് ചീഫ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈന നടത്തി വരുന്ന ഈ പദ്ധതി അനാക്കോണ്ടയുടെ ഇരപിടിത്തത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ചൈന അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിര്‍ണായക നാവിക ശക്തിയാകാനുളള തയ്യാറെടുപ്പിലാണ്. വായ്പ തിരിച്ചടയ്ക്കാതെ കോളനിയായി മാറുന്ന രാജ്യങ്ങളില്‍ ചൈന സൈനിക താവളങ്ങളൊരുക്കാനാണ് പദ്ധതിയിടുന്നതെന്നും ജോണ്‍ റിച്ചാര്‍ഡ്‌സണ്‍ ആരോപിക്കുന്നു.

 
� Infomagic- All Rights Reserved.