സ്വര്‍ണം വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കാം
April 15,2018 | 03:10:26 pm

വിപണിയില്‍ ഇന്ന് കമ്പോള മൂല്യമുള്ള വസ്തുവാണ് സ്വര്‍ണം. ആഭരണ ആവശ്യങ്ങള്‍ക്ക് തുടങ്ങി നിക്ഷേപമായി വരെ ആളുകള്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. നിക്ഷേപ ആവശ്യങ്ങള്‍ക്കും ആഭരണ ആവശ്യങ്ങള്‍ക്കും സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍, പൊതുവായി സ്വര്‍ണം വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയില്‍ പ്രധാനമാണ് പരിശുദ്ധി, വില്‍പ്പനയിലെ ചാര്‍ജുകളും ഡിസ്‌കൗണ്ടുകളും പരിശോധിക്കുക, വിലകള്‍ താരതമ്യം ചെയ്യുക, കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ.

പരിശുദ്ധി പരിശോധിക്കുക

ജുവലറിയില്‍ നിന്നും സ്വര്‍ണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുക എന്നതാണ്. ബ്യൂറോ ഓഫ് ഇന്ത്യ(ബി ഐ.എസ്) അംഗീകൃത മുദ്ര ചുമത്തിയ സ്വര്‍ണങ്ങളാകും ജുവലറിയില്‍ വില്‍പ്പന നടത്തുക. ഈ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ജുവലറിയില്‍ സ്വര്‍ണം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ബി ഐ എസ് മുദ്ര ചെയ്തിട്ടുണ്ടോ, ഇതിന്റെ ക്യാരറ്റ് എത്രയാണ്, ഹാള്‍മാര്‍ക്ക് ചെയ്ത വര്‍ഷം ഏതാണ് എന്നിവ പ്രത്യേകം പരിശോധിക്കുക. ജുവലറിയുടെ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കും ഇതില്‍ അടങ്ങിയിരിക്കും. സ്വര്‍ണാഭരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാള്‍ മാര്‍ക്ക് പരിശോധിക്കുക എന്നതാണ്.

വില്‍പ്പനയിലെ ചാര്‍ജുകളും ഡിസ്‌കൗണ്ടുകളും പരിശോധിക്കുക

പ്രത്യേക ദിവസങ്ങള്‍ വരുമ്പോള്‍ എല്ലാ ജുവലറികളും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ നല്കാറുണ്ട്. ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത് വഴിയുണ്ടാകുന്ന തട്ടിപ്പുകളും സ്വര്‍ണത്തിലെ തൂക്കകുറവുമുള്‍പ്പടെ പരിശോധിച്ച് തന്നെയാകണം സ്വര്‍ണം തിരഞ്ഞെടുക്കുവാന്‍.

വിലകള്‍ താരതമ്യം ചെയ്യുക:-

സ്വര്‍ണം തിരഞ്ഞെടുക്കുന്നതിന് മുന്‍പായി ജുവലറികളില്‍ നല്‍കുന്ന വില പരിശോധിക്കേണ്ടത് പ്രധാന ഘടകമാണ്.തിരക്കുപിടിച്ചു സ്വര്‍ണം വാങ്ങുന്നതിന് മുന്‍പായി നിലവിലുള്ള മാര്‍ക്കറ്റ് വില പരിശോധിക്കുക.

അന്നത്തെ വിപണി ഗ്രാമിന് അന്നത്തെ വിപണി വില എത്രയാണെന്ന് ബോധ്യമുണ്ടായാല്‍ നമ്മള്‍ തട്ടിപ്പിന് ഇരയാകില്ല. വിലയോടൊപ്പം ഡിസ്‌കൗണ്ടുകളില്‍ കുറവുകള്‍ വരുന്നുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാനും കഴിയണം. ചില ജുവലറികളില്‍ പണിക്കൂലി ഒഴിവാക്കിയുള്‍പ്പടെ സ്വര്‍ണം വില്‍ക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ സ്വര്‍ണത്തിന്റെ അളവിലും തൂക്കത്തിലും തട്ടിപ്പു നടന്നേക്കാം.

സ്വര്‍ണനാണയമോ ബിസ്‌ക്കറ്റോ തെരഞ്ഞെടുക്കാം

സ്വര്‍ണം സംശുദ്ധിയോടെ ഒരു നിക്ഷേപം പോലെ വാങ്ങി സൂക്ഷിക്കുവാനാണെങ്കില്‍ സ്വര്‍ണ നാണയമോ, ബിസ്‌ക്കറ്റോ തിരഞ്ഞെടുക്കുന്നതാകും ഉത്തമം. ഇതെപ്പോഴും ഒരു നല്ല ആശയമായിരിക്കും.

കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ ഒഴിവാക്കുക

കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ക്കാണ് മറ്റു സ്വര്‍ണാഭരണങ്ങളെക്കാള്‍ എപ്പോഴും വിപണിയില്‍ ഡിമാന്റ്. വിലപിടിപ്പുള്ള കല്ലുകള്‍ സ്വര്‍ണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആഭരണത്തിന്റെ വില കുറക്കുന്ന ശീലവും കാണുന്നുണ്ട്.

ഉയര്‍ന്ന പണിക്കൂലിയുമാകും ഇത്തരത്തിലുള്ള ആഭരണങ്ങള്‍ക്ക് ചുമത്തുന്നത്. എന്നാല്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വില്‍ക്കാനോ പണയം വെക്കാനോ ഒരുങ്ങുകയാണെങ്കില്‍ കല്ലുകള്‍ മാറ്റി സ്വര്‍ണത്തിന്റെ നിലവിലുള്ള തൂക്കം മാത്രം നോക്കി വില നല്‍കുകയാണ് പതിവ്. കല്ല് വിലയുള്ളതാണെങ്കില്‍ പോലും സ്വര്‍ണത്തിന്റെ എക്‌സ്‌ചേഞ്ച് മൂല്യം മാത്രമേ നമുക്ക് ലഭിക്കുകയുള്ളു.

 
Related News
� Infomagic - All Rights Reserved.