എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 23നും 24 നും
December 07,2017 | 12:09:35 pm

2018-19 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23, 24 തീയതികളില്‍ നടത്തും. പരീക്ഷ താഴെപ്പറയുന്ന ഷെഡ്യൂള്‍ പ്രകാരം നടത്തും.

പേപ്പര്‍ 1: ഫിസിക്സ് & കെമിസ്ട്രി- 23ന് രാവിലെ പത്തുമുതല്‍ 12.30 വരെ. പേപ്പര്‍ 2: മാത്തമാറ്റിക്സ്- 24ന് രാവിലെ പത്തുമുതല്‍ 12.30 വരെ. 

കേരളത്തിലെ 14 ജില്ലാ കേന്ദ്രത്തിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും എന്‍ജിനിയറിങ് പ്രവേശന പരീക്ഷ നടത്തും.
കേരളത്തിലെ വിവിധ എന്‍ജിനിയറിങ് കോഴ്സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശന പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. അപേക്ഷിക്കാനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

 
� Infomagic - All Rights Reserved.