ഫീല്‍ഡ് അമ്യൂനിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
January 02,2018 | 10:22:34 am

പ്ര​തി​രോ​ധ​വ​കു​പ്പി​​ന്‍റെ 36 ഫീ​ല്‍​ഡ്​ അ​മ്യൂ​നിഷ​ന്‍ ഡി​പ്പോ​യി​ല്‍ വിവിധ ത​സ്​​തി​ക​ക​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​റ്റീ​രി​യ​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​- മൂ​ന്ന്​ (ജ​ന​റ​ല്-2, ഒ​ബി​സി-1), ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍​ക്ക്​- മൂ​ന്ന്​ (ജ​ന​റ​ല്-2, എ​സ്.​സി-2), ഫ​യ​ര്‍​മാ​ന്‍ -14 (ജ​ന​റ​ല്), ട്രേ​ഡ്​​സ്​​മാ​ന്‍​മേ​റ്റ്​- 150 (( (ജ​ന​റ​ല്-94, എ​സ്​​സി-25, ഒ​ബി​സി-31), എം.​ടി.​എ​സ്​ (ഗാ​ര്‍​ഡ​ന​ര്)- ര​ണ്ട്​ (ജ​ന​റ​ല്), എം.​ടി.​എ​സ്​ (മെ​സ​ഞ്ച​ര്)- ഒ​ന്ന്​ (ജ​ന​റ​ല്), ഡ്രോ​ട്​​സ്​​മാ​ന്‍- ഒ​ന്ന്​ (ജ​ന​റ​ല്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ള്‍. ശ​മ്പളം: മെ​റ്റീ​രി​യ​ല്‍​സ്​ അ​സി​സ്​​റ്റ​ന്‍​റ്​-   29,200 രൂ​പ. ഡ്രോ​ട്​​സ്​​മാ​ന്‍ -25,500 രൂ​പ.

ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ല​ര്‍​ക്ക്, ഫ​യ​ര്‍​മാ​ന്‍- 19,900 രൂ​പ. ട്രേ​ഡ്​​സ്​​മാ​ന്‍​മേ​റ്റ്, എം.​ടി.​എ​സ്​- 18,000 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​റ​വും www.indianarmy.nic.in, www.ncs.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി അ​ഞ്ച്, 2018.

� Infomagic - All Rights Reserved.