കിറ്റ്സില്‍ പബ്ലിക് റിലേഷന്‍സ് & ടൂറിസം കോഴ്സിന് അപേക്ഷിക്കാം
December 07,2017 | 12:10:16 pm

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍റ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം. പി.എസ്.സി അംഗീകാരമുളള കോഴ്സിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രി ആണ് യോഗ്യത. പബ്ലിക് റിലേഷന്‍സ്, ടൂറിസം വിഷയങ്ങളും, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും കോഴ്സില്‍ ലഭിക്കും. അപേക്ഷ കിറ്റ്സ് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ www.kittesedu.org  എന്ന വെബ്സൈറ്റിലുണ്ട്.  ഫോണ് : 0471 2329468, 9446529467, 9496308760

 
� Infomagic - All Rights Reserved.