വീട്ടുമുറ്റത്തെ പാവല്‍
April 11,2018 | 10:12:26 am

പാവയ്ക്കയുടെ കയ്പ്പ് നമുക്ക് എന്നും മധുരമുള്ള രുചിയാണ്. ഇന്ത്യയില്‍തന്നെ രൂപമെടുത്ത പാവയ്ക്ക ഔഷധ, പോഷക ഗുണങ്ങളുടെയും കാര്യത്തില്‍ മുന്നിലാണ്. ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സിഎന്നിവയുടെ കലവറയാണ് പാവല്.  പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള കരാന്‍റിന്‍ എന്ന രാസവസ്തുവും അടങ്ങിയിട്ടുള്ള പാവയ്ക്ക അര്‍ശസ്,അസ്തമ,വിളര്‍ച്ച എന്നിവയ്ക്കും ഫലപ്രദമാണ്.

പ്രധാന ഇനങ്ങള്‍

പ്രിയ,പ്രീതി,പ്രിയങ്ക,സി ഒ 1,എം ഡി യു 1 എന്നിവയാണ് പാവലിന്‍റെ പ്രധാന ഇനങ്ങള്‍. കേരളകാര്‍ഷിക ഗവേഷണശാല വികസിപ്പിച്ചെടുത്ത പ്രിയ,പ്രീതി,പ്രിയങ്ക എന്നിവ കേരളത്തിലെ കൃഷിക്ക് മികച്ചയിനങ്ങളാണ്.

വിത്ത് തിരഞ്ഞെടുക്കുമ്പോള്‍

വിത്തിനുവേണ്ടിയാണ് കൃഷി നടത്തുന്നതെങ്കില്‍ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. പഴുത്ത പാവയ്ക്കയില്‍ നിന്നുംവിത്തെടുത്ത് കഴുകി കഴിയുമ്പോള്‍ വെള്ളത്തില്‍ പെങ്ങിക്കിടക്കുന്ന വിത്ത്ഉപേക്ഷിക്കണം. ബാക്കിയുള്ളവ ചാരംപുരട്ടി ആദ്യം തണലിലും പിന്നീട്  ഇളംവെയിലത്തും ഉണങ്ങിയെടുക്കണം.

 
� Infomagic - All Rights Reserved.