വീട്ടിലൊരുക്കാം ഒരു ഇന്‍സ്റ്റന്‍റ് പച്ചക്കറിത്തോട്ടം
May 08,2018 | 06:31:20 am

വീട്ടുമുറ്റത്തോ പറമ്പിലോ നിറയേ പൂവും കായ്കളുമായി നില്‍ക്കുന്ന പച്ചക്കറിത്തോട്ടത്തിന്‍റെ കാഴ്ചകള്‍ എല്ലാവരുടെയും സ്വപ്‌നമാണ്.പ്രത്യേകിച്ച്‌ വീട്ടമ്മമാര്‍ക്ക്. അടുക്കളത്തോട്ടത്തില്‍ നിന്നുപറിച്ചെടുത്ത പയര്‍, പാവയ്ക്ക, കാരറ്റ്, വെണ്ട തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങള്‍ക്ക് എന്തെന്നില്ലാത്ത രുചിയാണ്. ശുദ്ധമായ ഭക്ഷണം പാകംചെയ്യുമ്പോള്‍ അതിന്‍റെ ഔഷധഗുണവും കൂടും.

കൃഷിയോടു താല്‍പര്യമുണ്ടെങ്കിലുംസ്ഥലവും സമയവുമാണ് പ്രധാന പ്രശ്‌നം. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഇന്നത്തെ അണുകുടുംബങ്ങളിലെ ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടാകും. രാവിലെപോയാല്‍ പലരും സന്ധ്യ മയങ്ങിയിട്ടാകും തിരികെ വരിക.ഇത്തരത്തിലുള്ളവര്‍ക്കുപച്ചക്കറി കൃഷി എങ്ങനെയാണ് പ്രായോഗിമാവുക.? ഇതിനെല്ലാം പരിഹാരമുണ്ട്.അതെങ്ങനെ സാധ്യമാക്കാമെന്നു മാത്രമാണ് ചിന്തിക്കേണ്ടത്.

സ്ഥല സൗകര്യങ്ങള്‍

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് നന്നായി ചെടികള്‍ വളരുക. ഫ്‌ളാറ്റുകളിലാണെങ്കില്‍ ബാല്‍ക്കണി, ഡോര്‍സ്‌റ്റെപ്‌സ്, ടെറസ്സ് ഇവിടെ എവിടെയെങ്കിലും അതിനുള്ള സ്ഥലം കണ്ടെത്താം. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് അല്‍പം താമസിച്ചാലും ഒന്ന് ശ്രദ്ധിക്കാന്‍ കഴിയുന്ന തരത്തിലാവണം കൃഷിസ്ഥലം.

ടെറസ്സില്‍ കൃഷിയാരംഭിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ടെറസ്സ് മുഴുവന്‍ മൂടും വിധം പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ്പറക്കാതിരിക്കാന്‍ മണലോ ചരലോ വിരിച്ചാല്‍ മതി.

ചെടിച്ചട്ടികള്‍ക്കുപകരം പ്രത്യേകം തയാറാക്കിയ ഗ്രോ ബാഗുകള്‍ വിപണിയിലുണ്ട്. ഇവ കൂടാതെ പഴയബാഗുകള്‍, കട്ടിയുള്ള ചാക്കുകള്‍ തുടങ്ങിവയും കൃഷിയ്ക്കുപയോഗിക്കാം. ഗ്രോബാഗുകള്‍ വാങ്ങുന്നതാണ് ഉചിതം. ബാല്‍ക്കണിയിലെ കൃഷിയ്ക്കും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവിടെ ചട്ടിയേക്കാല്‍ സുരക്ഷിതം ഗ്രോ ബാഗുകളും മറ്റുള്ളവയുമാണ്.

ഗ്രോ ബാഗ്

മട്ടുപ്പാവിലെയും ടെറസ്സിലെയും കൃഷിയ്ക്കായി ഉപയോഗിക്കാവുന്ന പ്രത്യേകതരം പ്ലാസ്റ്റിക്ബാഗുകളാണ് ഗ്രോ ബാഗ്. ഭാരം കുറഞ്ഞതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. 35 വര്‍ഷം വരെയാണ് ഓരോ ബാഗുകളുടെയും കാലാവധി. കൃഷി വിഭവങ്ങള്‍ക്കനുസരിച്ച്‌ പല വലുപ്പത്തില്‍ ഗ്രോബാഗുകള്‍ ലഭിക്കും. 10 രൂപ മുതലാണ് ബാഗുകളുടെ വില.

കൃഷി ഭവനില്‍നിന്നും വാങ്ങുന്ന ഗ്രോ ബാഗുകളില്‍ മിനി ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനു സബ്‌സിഡിയും നല്‍കുന്നുണ്ട്. വിളകള്‍ക്ക് വെള്ളമൊഴിക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള പരിഹാരമാണ് ഡ്രിപ് ഇറിഗേഷന്. 2500 രൂപ വരെയാ ണ്സബ്‌സിഡി ലഭിക്കുന്നത്. സ്ഥല സൗകര്യങ്ങളനുസരിച്ച്‌ കൂടുതല്‍ ഗ്രോ ബാഗുകളുംവിത്തുകളും കൃഷി ഭവന്‍ നല്‍കും.

ശ്രദ്ധിക്കാന്‍.

1. ഗ്രോ ബാഗുകള്‍ വാങ്ങുമ്പോള്‍ തന്നെ അടിഭാഗത്ത് ദ്വാരങ്ങളുണ്ടാകും. പുതുതായി ദ്വാരമിടേണ്ട ആവശ്യമില്ല.
2. ബാഗ് നിറയെ മണ്ണ് നിറയ്ക്കരുത്. മുക്കാല്‍ ഭാഗം വരെ മണ്ണ് മതിയാകും. വെള്ളമൊഴിക്കാനും വളമിടാനും സ്ഥലമാവശ്യമാണ്.

3. മുകള്‍ ഭാഗം കുറച്ച്‌ മടക്കി വയ്ക്കുന്നത് നല്ലതായിരിക്കും. 

4. മണ്ണ് നിറച്ച ശേഷം നന്നായി ഇളക്കി കല്ലും കട്ടയും മറ്റും എടുത്ത് കളയുക.

5. മണ്ണ് കുറച്ച്‌ ദിവസം വെയില്‍ കൊള്ളിച്ച ശേഷം കൃഷി തുടങ്ങുന്നത് നല്ലതാണ്.

6. തറ നിരപ്പില്‍ നിന്ന് അല്‍പം ഉയര്‍ത്തിയാണ് ബാഗുകള്‍ വയ്‌ക്കേണ്ടത്.ഇഷ്ടികയാണെങ്കില്‍ ഏറ്റവും ഉചിതം. അധികം വരുന്ന വെള്ളം ഇഷ്ടിക ആഗിരണംചെയ്യും. മേല്‍ക്കൂരയില്‍ ഈര്‍പ്പം പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കുകയുംചെയ്യും.

7. പയര്‍,പാവല്‍,തക്കാളി,ബീന്‍സ്,പച്ചമുളക്,കാരറ്റ്,വെണ്ട തുടങ്ങിവയാണ് കൂടുതലാണ് ഡ്രോബാഗില്‍ കൃഷി ചെയ്യുന്നത്.

മണ്ണ്/കോക്ക് പീറ്റ്

ഏതൊരു കൃഷിയ്ക്കും അടിസ്ഥാനം മണ്ണാണ്. മണ്ണിന്റെ സ്വഭാവമനുസരിച്ചാണ്വിളകളുണ്ടാകുന്നതു പോലും. പ്രത്യേകിച്ച്‌ കൂടുകളിലുള്ള കൃഷിയ്ക്ക്.എന്നാല്‍ നഗരത്തില്‍ താമസിക്കുന്നവരെ സംബന്ധിച്ച്‌ നല്ല മണ്ണ് ലഭിക്കുകബുദ്ധിമുട്ടാണ്. എന്നാല്‍ മണ്ണിനു പകരമുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളുണ്ട്. ചകിരിച്ചോറാണ് ഇപ്പോള്‍ മണ്ണിനു പകരമായി കൂടുതല്‍ ഉപയോഗിക്കുന്നത്. സാധാരണ ചകിരിച്ചോറല്ല, തൊണ്ടില്‍ നിന്നു നേരിട്ട്എടുക്കാതെ കൃഷി ആവശ്യത്തിനായി പ്രത്യേകം തയാറാക്കി വിപണിയിലെത്തുന്നവയാണ് കോക്ക്പീറ്റ്. പ്രകൃതിദത്തമായ മണ്ണിനു പകരമോ മണ്ണിനൊപ്പം ചേര്‍ത്തോ ഇത്ഉപയോഗിക്കാം.

കംപ്രസ്സ് ചെയ്താണ് കോക്ക്പീറ്റ് കടകളിലെത്തുന്നത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിലിടുമ്പോള്‍ അഞ്ചിരിട്ടി വരെ വര്‍ധിക്കും. അതായത് ഒരു കിലോ കോക്ക്പീറ്റ് വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ അത് അഞ്ച് കിലോയായി വര്‍ധിക്കും. ഇന്ന് പല കമ്പനികളും ഇവനിര്‍മ്മിക്കുന്നുണ്ട്. ചില കമ്പനി നിര്‍മ്മിക്കുന്ന കോക്ക്പീറ്റിന് നീയോപീറ്റ് എന്നാണ് പറയുന്നത്. വളക്കടകളില്‍ നിന്നും ഇവ വാങ്ങാം. അര കിലോമുതല്‍ അഞ്ച് കിലോ വരെയുള്ള അളവില്‍ കോക്ക്പീറ്റ് ലഭിക്കും.

വിളകളേതെല്ലാം

മേല്‍ക്കൂരയിലും മറ്റും കൃഷി ചെയ്യാനാരംഭിക്കുമ്പോള്‍ ഉയരുന്ന സംശയമാണ് ഏതൊക്കെ വിളകളാണ് വേണ്ടെതെന്ന്. ആവശ്യമുള്ളവ മാത്രം കൃഷി ചെയ്യുന്നതാണ്ഏറ്റവും നല്ലത്. കാഴ്ചയ്ക്കുള്ള ഭംഗിയ്ക്കും പൊങ്ങച്ചം കാണിക്കാനുമായി വീട്ടില്‍ കൃഷി ചെയ്യരുത്. വിഷാംശമില്ലത്ത പച്ചക്കറികളിലൂടെ നല്ല ആരോഗ്യമായിരിക്കണം ലക്ഷ്യം.

കുടംബാംഗങ്ങളുടെ എണ്ണവും അവരുടെ താല്‍പര്യങ്ങളുമറിഞ്ഞ് കൃഷിയാരംഭിക്കണം. നാലുപേരങ്ങുന്ന ഒരു കുടുംബത്തിനാണെങ്കില്‍വെണ്ട,വഴുതന,പച്ചമുളക്,പാവല്‍,പടവലം,പയര്‍,ചീര,കൂര്‍ക്ക, ചേമ്പ്, തക്കാളി തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. തീര്‍ത്തും സമയമില്ലത്തവരാണെങ്കില്‍ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യാതിരിക്കുന്നതാണ്നല്ലത്.

വിത്തും തൈകളും കൃഷിഭവനില്‍ നിന്നോ വിശ്വസ്തരില്‍ നിന്നോ മാത്രമേ വാങ്ങാവൂ. വിത്ത് മുളച്ച ശേഷം മാറ്റി നടാന്‍ സ്ഥലമില്ലെങ്കിലും വിത്ത് നേരിട്ട് ഗ്രോബാഗുകളിലും മറ്റും നട്ടാല്‍ മതി.

പ്രതിരോധം

ടെറസ്/ബാല്‍ക്കണി കൃഷിയില്‍ കീട നിയന്ത്രണത്തിന് വഴികള്‍ ഒരുപാടുണ്ട്. വിള നശിപ്പിക്കുന്നതിനോടൊപ്പം ഇവ വീടുനുള്ളിലേക്ക് കയറാനും സാധ്യതയുണ്ട്. കായീച്ചകളും ഇലപ്പേനുകളുമാണ് കൂടുതല്‍ ശല്യമുണ്ടാക്കുന്നത്. രാത്രിയിലാണ് ഇവ വിള നശിപ്പിക്കാനെത്തുന്നത്. അതുകൊണ്ട് പകല്‍ ഇവയെ കാണാനും കഴിയില്ല. ജോലിക്കാരായ വീട്ടുകാരെ സംബന്ധിച്ച്‌ കൃഷി വൈകുന്നേരമായാല്‍ കീടാണുക്കളെ നശിപ്പിക്കാന്‍ എളുപ്പമാകും.

പുകയില കഷായം, കാന്താരി മിശ്രിതം തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന ജൈവ കീടനാശിനികള്‍. ഇതൊക്കെ കേള്‍ക്കാന്‍ കൊള്ളാമെങ്കിലും ഫ്‌ളാറ്റിലൊക്കെ ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്.

അതിനൊന്നും മെനക്കെടേണ്ട കാര്യവുമിന്നില്ല. കാരണം ഇക്കോ ഫ്രണ്ട്‌ലി കീടനാശിനികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതിനോടൊപ്പംചെറിയ കീടനാശിനികള്‍ വളരെയളുപ്പത്തില്‍ ഉപയോഗിക്കാവുന്നവയുമുണ്ട്.

വിള സംരക്ഷിക്കാന്‍ ഏറ്റവും പ്രയോജകരവും ലളിതവുമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് കഞ്ഞിവെള്ളം. നല്ല കൊഴുപ്പുള്ള കഞ്ഞിവെള്ളം ഒരു ബ്രഷുപയോഗിച്ച്‌പുരട്ടിയാല്‍ ഒരു പരിധി വരെയുള്ള ജീവികളെ ഒഴിവാക്കാം. കഞ്ഞിവെള്ളം പലതരത്തിലും കീടനാശിനിയായി ഉപയോഗിക്കാം. ഇലപ്പേന്‍, കായീച്ച, കറുത്ത പേന്‍തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ ഇത് സഹായിക്കും.

ഉള്ളിയും നല്ലകീടനാശിനിയാണ്. കറിയ്ക്കുപയോഗിച്ച ശേഷം ബാക്കി വരുന്നതും ഉള്ളിയുടെ തൊലിയും പോളയുമെല്ലാം നല്ല കീടനാശിനിയാണ്. ബാക്കി വരുന്ന ഉള്ളി ഒരു പാത്രത്തില്‍ശേഖരിച്ച്‌ പിന്നീട് അതില്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ചയ്ക്ക് ശേഷം ആവെള്ളം വിളകളില്‍ സ്‌പ്രേ ചെയ്താല്‍ മതിയാകും ഇവയൊന്നുമല്ലാതെ കൃഷിഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഇക്കോ ഷോപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അവിടെ നിന്നും എല്ലാത്തരം ജൈവ വളങ്ങളും മറ്റ് ഉത്പന്നങ്ങളും ലഭിക്കും.

 
� Infomagic - All Rights Reserved.