നമുക്കും കടുക് വളര്‍ത്താം
May 15,2018 | 07:45:38 am

നമ്മുടെ കറികളില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത ഒരുവ്യഞ്ജനം ആണ് കടുക്. മിക്കവാറും കറികളില്‍ താളിക്കാന്‍ ഉപയോഗിക്കുന്ന ഒരുശൈത്യകാല വിളയായ കടുക് ഭാരതത്തില്‍ ഉടനീളം വിശേഷിച്ചും ഉത്തരേന്ത്യയില്‍കൃഷി ചെയ്തു വരുന്നു. ഉത്തരേന്ത്യക്കാര്‍ കേരളത്തില്‍ വന്നുതുടങ്ങിയപ്പോള്‍ കടുകെണ്ണയുടെ ഉപയോഗവും വര്‍ധിച്ചു.

ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട്കുറക്കാന്‍ നല്‍കുന്ന 'സെലനിയം' എന്ന പോഷണവും കടുകില്‍ നിന്നും നിര്‍മ്മിക്കുന്നത് ആണ്. പ്രധാന കടുക് ഉല്‍പ്പന്നം ആയ കടുകെണ്ണ ആഹാരം പാകംചെയ്യുന്നതിനും ആയുര്‍വേദ ചികില്‍സയില്‍ ഞരമ്പ് രോഗങ്ങള്‍, വീക്കങ്ങള്‍ ഇവക്കു ലേപനം ആയും ഉപയോഗിക്കുന്നു.കടുക് ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടുനിറങ്ങളില്‍ കാണപ്പെടുന്നു.

കടുകിനു വളരാന്‍ 6 മുതല്‍ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാല്‍ കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യം. ഇനി നമ്മള്‍ അല്പം സമയം കടുക്കൃഷിക്കായി മാറ്റിവച്ചാല്‍ മതി. വിത്തുകള്‍ പാകി ഏകദേശം നാല് മാസങ്ങള്‍കൊണ്ട് നമുക്ക് വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലകളില്‍ കടുക് കൃഷി ചെയ്തു വരുന്നുണ്ട് 

നമ്മുടെ മട്ടുപ്പാവ് /അടുക്കള തോട്ടം /പൂന്തോട്ടം ഇവിടങ്ങളില്‍ ഒരു പത്തുകടുക് എങ്കിലും പാകി കിളിര്‍പ്പിക്കു കടുക് പൂക്കള്‍ നമ്മുടെ വീടിനു ഒരുഅലങ്കാരവും ആയിരിക്കും, വിത്ത് ആകുമ്പോള്‍ അടുക്കളയില്‍ പാചകത്തിനും ഉപയോഗിക്കാം. 

 
� Infomagic - All Rights Reserved.