ബി.സി.ജി.യിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്ന് പുതിയ കണ്ടെത്തല്‍
July 10,2018 | 05:52:56 am

പ്രമേഹരോഗികള്‍ക്ക് പ്രതീക്ഷയുണര്‍ത്തി പുതിയ കണ്ടെത്തല്‍. മസ്സാചുസെറ്റ് ജനറല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ബി.സി.ജി. വാക്‌സിനഷന്‍ ഉപയോഗിച്ച്‌ പ്രമേഹം നിയന്ത്രിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. ഈ വാക്‌സിനേഷന്‍ ഉപയോഗിച്ച്‌ രക്തത്തിലെ പ്രമേയം അഞ്ച് വര്‍ഷം വരെ സാധാരണ നിലയില്‍ നിയന്ത്രിച്ച്‌ നിര്‍ത്താമെന്നാണ് പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

1908ല്‍ കണ്ടെത്തിയബി.സി.ജി വാക്‌സിനേഷന്‍ ഉപയോഗിച്ച്‌ പ്രതി വര്‍ഷം പത്ത് ദശലക്ഷം കുട്ടികള്‍ക്കാണ് ക്ഷയത്തില്‍ നിന്ന് പ്രതിരോധം നല്‍കുന്നത്.എന്നാല്‍ പുതിയ കണ്ടെത്തലിലൂടെ ടൈപ്പ് ഒന്ന് പ്രമേയത്തിന് ബി.സി.ജി.വാക്‌സിനേഷന്‍ ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ഇത്രയും കാലം പ്രമേഹം കുറയാന്‍ ഇന്‍സുലിന്‍ മാത്രമേ ഫലപ്രദമാവുകയുള്ളു എന്ന മുന്‍വിധിയാണ് ഈഗവേഷണത്തിലൂടെ തിരുത്തി എഴുതിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

 
� Infomagic - All Rights Reserved.