പോഷകങ്ങളുടെ കലവറയായ പനീര്‍
October 11,2018 | 11:07:20 am

പാലുല്‍പ്പന്നങ്ങില്‍ പ്രധാനപ്പെട്ട ഒന്നാണ് പനീര്‍. ആരോഗ്യം പ്രദാനംചെയ്യുന്ന സമ്പൂര്‍ണ പ്രോട്ടിനുകളാല്‍ സമ്പന്നമായതാണ് പനീര്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് പനീര്‍. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരുപോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പനീര്‍ കഴിച്ചാലുള്ള ​ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഊര്‍ജം നല്‍കും

വളരെ പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്ന കായികതാരങ്ങള്‍ക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്താവുന്നതാണ്. നഷ്ടപ്പെട്ട ഊര്‍ജം വളരെ പെട്ടെന്ന് വീണ്ടെടുക്കാന്‍ പനീര്‍ സഹായിക്കും. പനീറില്‍ ലാക്ടോസിന്‍റെ  അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലുകള്‍ക്കു കേടുണ്ടാക്കുന്നില്ല. അതു പോലെ തന്നെ വിറ്റമിന്‍ ഡി സമൃദ്ധമായതിനാല്‍ പല്ലിലുണ്ടാകുന്ന പോടില്‍ നിന്നും രക്ഷനേടാം.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

കുട്ടികളുടെ ഭക്ഷണത്തില്‍ പനീര്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീര്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയില്‍ ഉണ്ടാക്കുന്ന ചുളിവുകള്‍ മാറ്റുന്നതിനും തലമുടിയുടെ വളര്‍ച്ചയ്ക്കും പനീറില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബി നല്ലതാണ്. 100 സെ.മീ പനീറില്‍ 260 കാലറിയോളം ഊര്‍ജമുണ്ട്. 18ഗ്രാം പ്രോട്ടീനും 208 മി.ഗ്രാം കാല്‍സ്യവുമുണ്ട്.

ആരോഗ്യം സംരക്ഷിക്കും

എല്ലിന്‍റെയും പല്ലിന്‍റെയും വളര്‍ച്ചയ്ക്ക് പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാന്‍ പനീര്‍ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സ് പ്രതിരോധിക്കുന്നു.

പോഷകങ്ങളുടെ കലവറ

കാല്‍സ്യം, ഫോസ്ഫറസ് വിറ്റമിന്‍സ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്തെയും പാചകത്തില്‍ പനീറിനു വലിയ സ്ഥാനം തന്നെയാണുള്ളത്. പ്രത്യേകിച്ചും സസ്യഭുക്കുകള്‍ക്ക് . രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാര്‍ഡ് പനീറും. പാചകം ചെയ്യാന്‍ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സസ്യഭുക്കുകളായയവര്‍ക്ക് ലഭിക്കേണ്ട പ്രോട്ടീന്‍റെ വലിയ ഒരു പങ്കു പനീറീല്‍ നിന്നും ലഭിക്കും.

പനീര്‍ വീട്ടിലുണ്ടാക്കാം

വീട്ടില്‍ത്തന്നെ പനീര്‍ ഉണ്ടാക്കിയാല്‍ കൊഴുപ്പിന്റെ അളവു കുറയ്ക്കാം. ഇതിനായി രണ്ടുലീറ്റര്‍ പാല്‍ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ വിനാഗിരിയോ നാരങ്ങനീരോ ചേര്‍ക്കാം. പാല്‍ ഏതാണ്ട് തൈര് പോലെ ആയ ശേഷം വെള്ളം വാര്‍ന്നു പോകാന്‍ ഒരു മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്‍റെ അടിയില്‍ അമര്‍ത്തി 20 മിനിറ്റ്വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീര്‍ ഇതില്‍ നിന്നും ലഭിക്കും. സസ്യഭുക്കുകള്‍ക്കും മാംസഭുക്കുകള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഏറെരുചികരമായ ഒരു വിഭവമാണ് പനീര്‍ എന്നതില്‍ സംശയമില്ല .

 

 
� Infomagic- All Rights Reserved.