തവിടെണ്ണയുടെ ആരോഗ്യഗുണങ്ങള്‍
April 14,2018 | 10:11:54 am

​തവി​ടെ​ണ്ണ കേ​ര​ള​ത്തില്‍ അ​ത്ര കൂ​ടു​ത​ലാ​യിഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​ദാ​യ​ക​വും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ന​ല്ല​തു​മാ​ണി​ത്. കൊ​ള​സ്‌​ട്രോള്‍ കുറ​യ്ക്കാ​നു​ള്ള ത​വി​ടെ​ണ്ണ​യു​ടെ ശേ​ഷി കാ​ര​ണം മ​റ്റ്സം​സ്‌​ഥാ​ന​ങ്ങ​ളില്‍ ഇ​ത് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്‌​ക്കാ​നും ന​ല്ലകൊ​ള​സ്‌​ട്രോള്‍ നി​ല​നി​റു​ത്താ​നും ക​ഴി​വു​ണ്ട് ത​വി​ടെ​ണ്ണ​യ്‌​ക്ക്.
ടോ​ക്കോ​ട്രൈ​നോള്‍, ലി​പ്പോ​യി​ക് ആ​സി​ഡ്, ഒ​റൈ​സ​നോള്‍ എ​ന്നി​വ​യാ​ണ് ത​വി​ടെ​ണ്ണ​യു​ടെ ആ​രോ​ഗ്യ​മൂ​ല്യം വര്‍​ദ്ധി​പ്പി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാന്‍ ലി​പ്പോ​യി​ക് ആ​സി​ഡി​ന്ക​ഴി​വു​ണ്ട്. ഒ​റൈ​സ​നോള്‍ ആ​ണ് ശ​രീ​ര​ത്തി​ലെ ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്കു​റ​യ്‌​ക്കാന്‍ സ​ഹാ​യി​ക്കു​ന്ന​ത്.

 
� Infomagic - All Rights Reserved.