മോരിന്‍റെ ഗുണങ്ങള്‍
January 01,2018 | 12:20:57 pm

മലയാളിയുടെ ഭക്ഷണശീലത്തി​ന്‍റെ ഭാഗമാണ്​ മോര്​. ഉച്ചയൂണിന്​ ഒടുവില്‍അല്‍പ്പം മോര്​ അല്ലെങ്കില്‍ രസം ഇതില്ലാതെ ഭക്ഷണം പൂര്‍ണമല്ലെന്ന്​കരുതുന്നവരാണ്​ നല്ലൊരു വിഭാഗവും. ദാഹവും ക്ഷീണവും ഒന്നിച്ചുവരു​മ്പോള്‍ ആദ്യം അ​ന്വേഷിക്കുന്ന പാനീയങ്ങളില്‍ ഒന്ന്​ മോര്​ തന്നെയാണ്​. എന്താണ്​മോരിനെ ഇത്ര പ്രിയപ്പെട്ടതാക്കിയത്​.

ഭക്ഷണത്തിന്​ ശേഷമുള്ള മോര്​ ദഹനത്തെ വേഗത്തിലാക്കും.അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തില്‍ മോരിന്​ ഒഴിവാക്കാനാവാത്ത സ്​ഥാനമുള്ളത്​. പാലില്‍ നിന്നുണ്ടാക്കുന്ന ഈ വിശിഷ്​ട പാനീയത്തില്‍ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്​. ദഹനത്തെ സുഗമമാക്കാന്‍ ഇത്​ സഹായിക്കുന്നു. കാല്‍സ്യം, ഫോസ്​ഫറസ്​, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറ കൂടിയാണ്​ മോര്​.

കൊഴുപ്പി​ന്‍റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്​. മോര്​ എല്ലി​ന്‍റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്​. എല്ലാദിവസവും മോര്​ കുടിക്കുന്നത്​ ശരീരത്തി​ന്‍റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്​ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതിന്​ പങ്കുണ്ട്​.

മോരില്‍ പച്ചമുളക്​, ഇഞ്ചി, കറിവേപ്പില, ഉപ്പ്​ തുടങ്ങിയ ചേര്‍ത്തുള്ള സംഭാരം ഇന്ന്​ പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്​..  വിപണിയില്‍ ലഭിക്കുന്ന സംഭാരം കുടിക്കുന്നതിന്​ മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്​ നന്നായിരിക്കും.

 
� Infomagic - All Rights Reserved.