കുട്ടികള്‍ക്ക് പ്രമേഹം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
January 02,2018 | 10:13:49 am

കുട്ടികളിലെ പ്രമേഹചികിത്സ സങ്കീര്‍ണത നിറഞ്ഞതാണ്. രോഗം പിടിപെട്ടാല്‍ മുന്നോട്ടുള്ള ജീവിതത്തിന് ധാരാളം പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവരും. കുട്ടികളില്‍ പ്രമേഹം പിടിപെട്ടാല്‍ ജീവിതകാലം മുഴുവന്‍ പ്രമേഹരോഗിയായി ജീവിക്കേണ്ടിവരും.  അതുകൊണ്ട് ഇത് ഏറ്റവും ഗൗരവമായി കാണേണ്ടതാണ്. കുട്ടിയുടെ പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ അല്‍പം പോലും ഉത്പാദിപ്പിക്കപ്പെടാത്തതുകൊണ്ട് ജീവിതകാലം മുഴുവന്‍  ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടിവരും.  ഇത് ജീവിതം കൂടുതല്‍ ദുസഹമാക്കും. ഭക്ഷണകാര്യത്തിലും ജീവിതത്തിലും അരുതുകളുടെ വേലിക്കെട്ട് ഈ കുട്ടികള്‍ക്കുണ്ടാകും.

ആദ്യം ചികിത്സ സ്വന്തം ആവശ്യമായല്ല മാതാപിതാക്കളുടെ ആവശ്യമായാണ് കുട്ടികള്‍ കാണുക. അതുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി കൊടുത്ത് മാത്രമേ ചികിത്സയുമായി കുട്ടിയെ സഹകരിപ്പിക്കാന്‍ ശ്രമിക്കാവൂ.

ഇത് തന്‍റെ  ദിനചര്യയില്‍ ഒന്നുമാത്രമായി കാണാന്‍ കുട്ടിയെ പരിശീലിപ്പിക്കണം.

1. കുട്ടികള്‍ക്ക് ശരിയായ വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കിക്കൊടുക്കുക.

2. രോഗനിയന്ത്രണത്തില്‍ സ്വന്തം പങ്കിനെക്കുറിച്ച്‌ ബോധ്യപ്പെടുത്തിക്കൊടുക്കുക.

3. വ്യായാമം, ഭക്ഷണക്രമം ഇവയില്‍ ശ്രദ്ധിക്കുക. 

4. ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ നിര്‍ത്താതിരിക്കുക.

5. മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സാഹചര്യമൊരുക്കുക.

മറ്റൊന്ന് കാഴ്ചയിലുള്ള വൈകല്യമാണ്. കാഴ്ചശക്തിയില്‍ ക്രമമായി മാറ്റങ്ങള്‍ കണ്ടുവരികയും കൂടെക്കൂടെ കണ്ണട മാറ്റേണ്ടിവരികയും ചെയ്യുന്നു.

കൈകാലുകളില്‍ പുകച്ചില്‍ അനുഭവപ്പെടുക, പെരുപ്പ്, മരവിപ്പ് ജനനേന്ദ്രിയ ഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാവുക എന്നിവയും പ്രമേഹത്തിന്‍റെ ലക്ഷണമായി കണ്ടുവരാറുണ്ട്.

ചിലരില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി പഴുത്ത കുരുക്കള്‍ ഉണ്ടാകാറുണ്ട്. ചെറിയ മുറിവുകള്‍ പോലും കരിയാന്‍ താമസം അനുഭവപ്പെടുന്നു.

� Infomagic - All Rights Reserved.