പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ്
November 08,2018 | 05:34:02 pm

പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇത്തരത്തിൽ പതിക്കുന്ന സ്റ്റിക്കര്‍ ആരോഗ്യത്തിന് ഹാനീകരമായതിനാല്‍ അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികളോട് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശിച്ചു.

സാധാരണയായി വിലകളും ഇനങ്ങളും തിരിച്ചറിയാനാണ് സ്റ്റിക്കര്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യയില്‍ ഇവ ഉപയോഗിക്കുന്നത് ബ്രാന്‍ഡ് നിലവാരം ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ്.

സ്റ്റിക്കറില്‍ ഉപയോഗിക്കുന്ന വിവിധ തരം പശകള്‍ ആരോഗ്യത്തിന് സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വേണ്ടത്ര പരിശോധന നടന്നിട്ടില്ല. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ പല ഘടകങ്ങളും ചേര്‍ന്നിട്ടുണ്ടാകാം. സ്റ്റിക്കര്‍ പറിച്ചെടുത്താലും പശ ഇവയുടെ തൊലിയില്‍ തന്നെ പറ്റിപ്പിടിച്ചിരിക്കും.

മാത്രമല്ല, പഴങ്ങളുടെ കേട് മറക്കാനായും ചിലര്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

ചില രാജ്യങ്ങളില്‍ ഭക്ഷ്യയോഗ്യമായ സ്റ്റിക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവിടത്തെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അനുമതിയുണ്ടെങ്കിലേ സ്റ്റിക്കര്‍ പതിക്കാന്‍ അനുവാദമുള്ളു. എന്നാലും സ്റ്റിക്കര്‍ മാറ്റിയിട്ടേ കഴിക്കാവു എന്ന നിര്‍ദേശം ഉണ്ട്.

 
� Infomagic- All Rights Reserved.