ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍: അറിയേണ്ട കാര്യങ്ങള്‍
August 10,2018 | 05:45:27 am

എന്താണ് ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ ? കരള്‍ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്‍റെ  അളവു കൂടുന്നത്, പിത്തസഞ്ചിയില്‍നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുക എന്നിവയെല്ലാം ഗോള്‍ബ്ലാഡര്‍ സ്റ്റോണുകള്‍ക്ക് കാരണമാകും.

കരളിന് അടിയില്‍ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഗോള്‍ബ്ലാഡറിന്‍റെ ജോലി പിത്തരസംസൂക്ഷിക്കുകയും അത് കുറുക്കിയെടുക്കുകയും ചെയ്യുക എന്നതാണ്. ദഹനത്തിന്സഹായിക്കുകയാണ് പിത്തരസം ചെയ്യുന്നത്. പിത്തരസം കൊഴുപ്പിനെ ചെറിയഘടകങ്ങളാക്കി ദഹനപ്രക്രിയ എളുപ്പമാക്കുന്നു.

പിത്തരസം അമിതമായാല്‍ ചര്‍ദ്ദി, മാനസിക സമ്മര്‍ദ്ദം പോലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കൊളസ്ട്രോള്‍, ബിലിറൂബിന്‍, ബെല്‍സോള്‍ട്ട് എന്നിവയുടെ അളവ് കൂടുന്നത് പിത്തസഞ്ചിയില്‍ കല്ലുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. കല്ല്  വലുതാകുമ്പോള്‍ വേദന കൂടുകയും ചെയ്യും. തുടര്‍ന്നാണ് കല്ല് നീക്കംചെയ്യേണ്ടി വരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവിതശൈലിയില്‍മാറ്റം വരുത്തണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതുപോലെതന്നെ എണ്ണ വെണ്ണ, പ‍ഞ്ചസാര എന്നിവ അമിതമായി അടങ്ങിയവയും, ജങ്ക് ഫുഡുകളും ഒഴിവാക്കുക. കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളംകുടിക്കുക. ദഹിക്കാന്‍ പ്രായസമുളള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായിവ്യായാമം ചെയ്യുക.

 
� Infomagic - All Rights Reserved.