ഗൌട്ട്‌ ;ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
January 12,2019 | 12:31:21 pm

ര​ക്ത​ത്തി​ല്‍ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ല്‍ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 ml/dl​ആ​ണു നോ​ര്‍​മ​ല്‍ യൂറി​ക്ക് ആ​സി​ഡ് നി​ല.
ലക്ഷണങ്ങള്‍
കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നുവീ​ര്‍​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സംകൊ​ണ്ട് മൂ​ര്‍​ദ്ധ​ന്യ​ത്തി​ലെ​ത്തു​ന്നു.  ദി​വ​സ​ങ്ങ​ള്‍ നീണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ള്‍ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം.

കാരണങ്ങള്‍
പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വുംരോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു.  ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ര്‍​ജ​ന ത​ട​സ​ങ്ങ​ള്‍ കൊണ്ടോ ഈ ​രോ​ഗം ഉണ്ടാവാം.
90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം.
യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ല്‍ വെ​ള്ള​ത്തി​ല്‍ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന് അ​ലി​യു​ന്ന​താ​ക​യാ​ല്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​താ​ണ് രോ​ഗം കു​റ​യാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും ന​ല്ല വ​ഴി.​

വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക
മൂ​ത്ര​ത്തി​ല്‍ക​ല്ലു​ള്ള​വ​രോ​ടും ഇ​ങ്ങ​നെ ത​ന്നെ ഉ​പ​ദേ​ശി​ക്കാ​റു​ണ്ട്. ഇ​വ​രെ​ല്ലാം ധാ​രാ​ളം വെളളം ​കൂ​ടി​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ, ധാ​രാ​ള​മാ​യി മൂ​ത്രമൊ​ഴി​ക്ക​ണ​മെ​ന്ന കാ​ര്യം വി​ട്ടു പോ​കും.​ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം മൂ​ത്ര​മൊ​ഴി​ച്ചാ​ലേ മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു ക​ള​യേ​ണ്ട മാ​ലി​ന്യം ക​ള​യാ​നാ​കൂ. നാം​ കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 60% മൂ​ത്ര​ത്തി​ലൂ​ടെ ത​ന്നെ പു​റ​ത്തു​ക​ള​യ​ണം. അ​ല്ലെങ്കി​ല്‍ കു​ടി​ച്ച​ വെ​ള്ളം വി​യ​ര്‍​പ്പി​ലൂ​ടെ​യോ മ​ല​ത്തി​ലൂ​ടെ​യോ ശ്വ​സ​ന​ത്തി​ലൂ​ടെ​യോ ശ​രീ​രം പു​റ​ത്തു​ക​ള​യും. വൃ​ക്ക​യി​ല്‍ അ​മോ​ണി​യം ആ​സി​ഡ് യൂ​റേ​റ്റ്ക്രി​സ്റ്റ​ലു​ക​ളും അ​ടി​യാം.  കുറഞ്ഞതു 10 ഗ്ലാസ് വെ​ള്ളം കു​ടി​ക്കു​ക, അ​തു​പോ​ലെ ധാ​രാ​ളം മൂ​ത്ര​മൊ​ഴി​ക്കു​ക.

ഭ​ക്ഷ​ണ​ത്തി​ലെ ത​ക​രാ​റു​കള്‍

10% ആ​ളുകളി​ല്‍ ഭ​ക്ഷ​ണ​ത്തി​ലെ ത​ക​രാ​റു​ക​ളാ​ണ് യൂ​റി​ക്കാ​സി​ഡ് അ​ടി​യാ​ന്‍ കാ​ര​ണ​മാ​കുന്ന​ത്.

* മ​ദ്യ​മാ​ണ് ഒ​ന്നാ​മ​ത്തെ പ്ര​ശ്ന​ക്കാ​ര​ന്‍. അ​തി​ല്‍ത്ത​ന്നെ ബി​യ​ര്‍ ആ​ണു ഭീ​ക​ര​ന്‍.

* കോ​ള​ പാനീയങ്ങള്‍ ഒ​ഴി​വാ​ക്കുക.​

* മാം​സ ഭ​ക്ഷ​ണം അ​തി​ല്‍ ത​ന്നെ ക​രള്‍, ഹൃ​ദ​യം, വൃ​ക്ക എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക.

* ക​ട​ല്‍ ഭ​ക്ഷ​ണ​ത്തി​ല്‍ ഞ​ണ്ടും കൊ​ഞ്ചും ചെ​മ്മീ​നും പ്ര​ശ്ന​ക്കാ​രാ​ണ്. ഉ​ണ​ക്കി​യ കൂ​ണു​ക​ളി​ലും യൂ​റി​ക്കാ​ഡു​ണ്ടാ​ക്കു​ന്ന പ്യൂറിന്‍ എന്ന ഘ​ട​കം കൂ​ടു​ത​ലാ​യു​ണ്ട്.
ഇ​ക്കാര്യ​ത്തി​ല്‍ നെത്തോ​ലി അ​ത്ര ചെ​റി​യ മീ​ന​ല്ല. ഉണ​ക്ക മ​ത്തി​യി​ലും ന​ത്തോ​ലി​യി​ലും പ്യൂ​റി​ന്‍ കൂ​ടു​ത​ലു​ണ്ട്.​
തി​ര​ണ്ടി​യി​ല്‍ മി​ത​മാ​യ നി​ല​യിലേ പ്യൂ​റി​ന്‍ അ​ട​ങ്ങി​യി​ട്ടു​ള്ളു എ​ന്നു ചി​ല പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു.
* ചി​ക്ക​നും പ്ര​ശ്ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്. ചി​ല പ​ച്ച​ക്ക​റി​ക​ളി​ലും പ്യൂ​റി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല​വ പ്ര​ശ​ന​ക്കാ​ര​ല്ല എ​ന്നും ചി​ല സം​സാ​ര​മു​ണ്ട്. പ​യ​ര്‍, ചീ​ര, ബീ​ന്‍​സ്, പ​രി​പ്പ് എ​ന്നി​വ​യി​ല്‍ പ്യൂ​റി​ന്‍ ഉ​ണ്ട്. മൂ​ന്നു​നേ​ര​വും ഇ​ത്ത​രം പ​ച്ച​ക്ക​റി​ക​ള്‍ ധാ​രാ​ള​മാ​യി ക​ഴി​ച്ചാ​ല്‍ഗൗ​ട്ട് വ​ന്നു​കൂ​ട​യ്ക​യി​ല്ല.
ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ന​പാ​നീ​യ​ങ്ങ​ള്‍
* കാ​പ്പിയും പാ​ലും പാ​ലു​ല്പ​ന്ന​ങ്ങ​ളും ക​ഴി​ക്കാം. വെ​ള്ളരി​ക്ക, റാ​ഡി​ഷ്, ഉ​ള്ളി​, ആ​പ്പി​ള്‍ എ​ന്നി​വ ക​ഴി​ക്കാം. ആ​പ്പി​ളി​ല്‍ നിന്നു​മു​ണ്ടാ​ക്കു​ന്ന ​ആ​പ്പി​ള്‍ സി​ഡാ​ര്‍ വിനാ​ഗി​രി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക്ക് ആ​സി​ഡ് ര​ക്ത​ത്തി​ലെ യൂ​റി​ക്കാ​സി​ഡി​നെ അ​ലി​യി​ച്ചു​ ക​ള​യു​മെ​ന്ന​തി​നാ​ല്‍ ആ​പ്പി​ള്‍സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം.​
* കാര​റ്റ്, ബീ​റ്റ് റൂ​ട്ട്, വെ​ള്ള​രി​ക്ക ഒ​ക്കെ ജ്യൂ​സാ​യി ക​ഴി​ക്കു​ക.
* നെ​ല്ലി​ക്ക, നാ​ര​ങ്ങ എ​ന്നി​ങ്ങ​നെ വി​റ്റ​മി​ന്‍ സി ​അ​ട​ങ്ങി​യ​വ പാ​നീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാം.​
* ഏ​ത്ത​പ്പ​ഴ​വും ഗ്രീ​ന്‍ ടീ ​യും ഉ​പ​യോ​ഗി​ക്കാം.
എ​ന്താ​യാ​ലും സ​ന്ധി​വേ​ദ​ന ഉ​ള്ള​വ​ര്‍ രക്തത്തിലെ സി​റം യൂ​റി​ക്കാ​സി​ഡ് കൂ​ടി ഒ​ന്നു പരിശോധിച്ചു വ​യ്ക്കു​ക

 
� Infomagic- All Rights Reserved.