പ്രതിരോധശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ കൂണ് കഴിക്കാം
September 13,2018 | 10:09:30 am

രോ​ഗ​പ്ര​തി​രോധ ശേ​ഷി​യും പോ​ഷ​ക​മൂ​ല്യ​വു​മു​ള്ള കൂ​ണി​ന് മാര​ക​രോ​ഗ​ങ്ങ​ളെപ്പോ​ലും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. പ്രോ​ട്ടീന്‍, വി​റ്റാ​മിന്‍ ബി, സി, ഡി, റി​ബോ​ഫ്ളാ​ബിന്‍, ത​യാ​മൈന്‍, നി​കോ​ണി​ക് ആ​സി​ഡ്, ഇ​രു​മ്പ്, പൊ​ട്ടാ​സി​യം, ഫോ​സ്‌​ഫ​റ​സ്, ഫോ​ളി​ക്ക്ആ​സി​ഡ് , നാ​രു​കള്‍, എന്‍​സൈ​മു​കള്‍ മു​ത​ലാ​യവ കു​മി​ളില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​ണ്.

കാര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും കൊ​ഴു​പ്പും വ​ള​രെ കു​റ​വാ​ണ്. പ്ര​കൃ​തി​ദ​ത്ത ഇന്‍​സു​ലിന്‍ ധാരാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ പ്ര​മേഹ രോ​ഗി​കള്‍​ക്ക് ഉ​ത്ത​മം. പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ സ​സ്യാ​ഹാ​രി​കള്‍​ക്ക് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണി​ത്.

ഭ​ക്ഷ​ണ​ത്തി​ലെ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും എ​ളു​പ്പ​ത്തില്‍ ഊര്‍​ജ​മാ​ക്കി മാ​റ്റാന്‍ കൂണില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങള്‍​ക്ക് ക​ഴി​യും. ഇ​വ​യില്‍ എര്‍​ഗോ​ത​യോ​നൈന്‍ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇവപ്ര​തി​രോ​ധ​ശേ​ഷി നല്‍​കു​ന്നു. ശ​രീ​ര​ത്തി​ലെ വി​ഷാം​ശം നീ​ക്കം ചെ​യ്യു​ന്ന കൂണ്‍ ക​ര​ളി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. പെന്‍​സി​ലി​ന് സ​മാ​ന​മായ നാ​ച്വ​റല്‍ ആ​ന്‍റിബ​യോ​ട്ടി​ക്സ് അ​ണു​ബാ​ധ​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു.

 
� Infomagic- All Rights Reserved.