അലര്‍ജി രോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
January 12,2018 | 02:30:32 pm

ഇടയ്ക്കിടെ കഫക്കെട്ടും മൂക്കൊലിപ്പും ഉള്ളതായി അലര്‍ജി രോഗമുള്ളവരില്‍കാണുന്നു. ആര്‍.ആര്‍.ടി.ഐ എന്ന് പൊതുവായി പറയുന്ന ശ്വാസകോശ ഇന്‍ഫെക്ഷനും മിക്കപ്പോഴും അലര്‍ജിയാണ് കാരണമാകുന്നത്. ശ്വാസകോശ അലര്‍ജികളില്‍ ഏറ്റവുംകൂടുതലായി കാണുന്ന ഒന്നാണ് അലര്‍ജിക്ക് റൈനൈറ്റിസ് . തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്കു ചൊറിച്ചില്‍, ജലദോഷം, തലവേദന, നേരിയതോതിലുള്ള പനി എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കൃത്യമായ ചികിത്സയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ദിന ഋതുചര്യകളും ആയുര്‍വേദചികിത്സാരീതികളും വഴി അലര്‍ജി മാറ്റിയെടുക്കാവുന്നതാണ്.  ചികിത്സിക്കാതിരുന്നാല്‍ ഇവ ആസ്ത്മാ രോഗമായി മാറാറുണ്ട്. കൂടുതല്‍ കാലം തുടര്‍ന്ന് നില്‍ക്കുന്ന അലര്‍ജി ചെവിയെ ബാധിച്ച്‌ ചെവിയില്‍ പഴുപ്പും വേദനയും ക്രമേണ കേള്‍വിശക്തി കുറയുന്നതിനും കാരണമാകുകയും ചെയ്യുന്നു.

സൈനസൈറ്റിസ് എന്ന രോഗവും ഇതിനോടനുബന്ധിച്ച്‌ കണ്ടുവരുന്നു. മൂക്കിന്‍റെ വശങ്ങളിലും മുകളിലും വായുനിറഞ്ഞ അറകളായ സൈനസുകളില്‍ അലര്‍ജിരോഗമുണ്ടാകുമ്പോള്‍ അവയുടെ ആവരണങ്ങളില്‍ നീര് വച്ച്‌ കഫം കൂടുതലായിനിറഞ്ഞ്, സൈനസൈറ്റിസ് എന്ന രോഗമുണ്ടാക്കുന്നു. ഇത് പിന്നീട് മൂക്കിന്‍റെ പാലം വളയുന്ന ഉചട എന്ന രോഗവും മൂക്കില്‍ ദശ വളരുന്നതിനും കാരണമാകുന്നു.  ഇവപിന്നീട് അലര്‍ജിക്ക് ആസ്ത്മ എന്ന അവസ്ഥയിലേക്ക് നയിക്കാം.

അലര്‍ജി രോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരത്തില്‍ കൂടുതലായി വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, ടിന്‍ഫുഡ്, ജങ്ക് ഫുഡ്, അച്ചാറ്, തൈര് എന്നിവ ഒഴിവാക്കുക, വീട്ടിലുണ്ടാക്കുന്നപലഹാരങ്ങള്‍, ആവിയില്‍ വേവിച്ചതും ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികളും മത്സ്യമാംസാദികള്‍ കറികള്‍ വച്ച്‌ സ്പൈസി അല്ലാതെയും ഉപയോഗിക്കാം. ഇലക്കറികളും തോരനും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മോരിന്‍റെ  ഉപയോഗം നല്ലതാണ്. കടഞ്ഞ് വെണ്ണ മാറ്റിയ മോര് തന്നെ ഉപയോഗിക്കുക.

വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുക. സൂക്ഷ്മമായ പൊടികള്‍ വൃത്തിയാക്കാന്‍ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയോ, വാക്വം ക്ലീനര്‍ ഉപയോഗിക്കുകയോ ചെയ്യുക, കുട്ടികളെ കൃത്യസമയത്ത് എഴുന്നേല്പിച്ച്‌ രാവിലെ തന്നെ കുളിക്കുന്നതും ശീലിപ്പിക്കുക. രാത്രിയുള്ള കുളിയും ഫാന്‍ ഫുള്‍ സ്പീഡിലിട്ടുള്ള ഉറക്കവും ഒഴിവാക്കണം.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് പ്രാണായാമവും യോഗ പരിശീലനവും വളരെ ഗുണംചെയ്യുന്നതാണ്. ആയുര്‍വേദ ഔഷധങ്ങള്‍ വഴിയും അലര്‍ജി മാറ്റിയെടുക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഇവയോടൊപ്പം യോഗ, പ്രാണായാമ ശീലങ്ങള്‍ വഴിയും രോഗലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണമുക്തി നേടുകയും ആകാം.

 
� Infomagic - All Rights Reserved.