കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
May 14,2018 | 06:28:17 am

സമൂഹത്തിലുള്ള ഒട്ടുമിക്ക ആള്‍ക്കാരും ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസവും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ചിലരുടെ ജോലിയുടെ ഭാഗം തന്നെയാണ് ഇത്, അതിനാല്‍ തന്നെ 24 മണിക്കൂറും ഇതിന് മുന്നില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും കണ്ണിന് അസ്വസ്തതകള്‍ ഉണ്ടാകാറുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു കൊണ്ട് കണ്ണിന് കേടുവരണമെന്നില്ല. ശ്രദ്ധയില്ലാതെയുള്ള ഉപയോഗമാണ് പലര്‍ക്കും പ്രശ്‌നം ശൃഷ്ടിക്കുന്നത്. വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കകുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസംവര്‍ധിക്കുന്നു. ഇതിനെയാണ് കമ്പ്യൂട്ടര്‍ വിഷന്‍സിന്‍ഡ്രോ എന്ന് പറയുന്നത്. തലവേദന, കണ്ണ് വേദന, കാഴ്ച മങ്ങല്‍, കണ്ണിന് ആയാസവും ക്ഷീണവും ഇതെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താം. 

ആദ്യംതന്നെ ശ്രദ്ധിക്കേണ്ടത്, കണ്ണുകള്‍ക്ക് കൃത്യം മുമ്പില്‍ വേണം മോണിറ്റര്‍സ്ഥാപിക്കാന്‍. കണ്ണുകളില്‍ നിന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെ അകലം ഉണ്ടായിരിക്കണം. നേരെ നോക്കുമ്പോള്‍ കണ്ണുകള്‍ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്‍റെ സ്ഥാനം ഉണ്ടാവേണ്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ നട്ടെല്ലു നിവര്‍ത്തി വേണം ഇരിക്കാന്‍. സ്ഥിരമായി മോണിറ്ററിലേക്ക് നോക്കുമ്പോള്‍ 5 മിനിറ്റ് കണ്ണടയ്ക്കുക. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കുകയോ, കണ്ണിന് വ്യായാമം നല്‍കുകയോ ചെയ്യാന്‍ ശ്രമിക്കണം. വെളിച്ചമില്ലാത്ത സമയത്ത് കമ്പ്യൂട്ടര്‍ ഉപയോഗം കുറയ്ക്കണം. മോണിറ്റര്‍ ബ്രൈറ്റ്‌നസ് പരമാവധികുറച്ച്‌ വെയ്ക്കുന്നതാണ് നല്ലത്.

 
� Infomagic - All Rights Reserved.