വാഴയിലയില്‍ ഭക്ഷണം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ.....
December 04,2017 | 11:54:43 am

ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്.ശരീരത്തിനുള്ളിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും കിഡ്നി, ബ്ലാഡര്‍പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം കഴിക്കുന്നതു സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.

ദഹനവ്യവസ്ഥക്കും വാഴയില നല്ലതാണ്. ഇതിലെ മ്യൂസിലേജ് മ്യൂകസ് പാളിയെ തണുപ്പിച്ച്‌ അള്‍സിറില്‍ നിന്നും രക്ഷിക്കും.

വാഴയിലയില്‍ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങും. ബാക്ടീരിയകളെയും കീടാണുക്കളേയും നശിപ്പിക്കാന്‍ ഇത് നല്ലതാണ്.

സ്ത്രീകളില്‍ ആര്‍ത്തവസമയത്തുള്ള അമിത രക്തസ്രാവം കുറക്കാന്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് സഹായിക്കും.

ഇലയില്‍ ഭക്ഷണം കഴിക്കുന്നതിന് പുറമെ ഇലകളില്‍ ഭക്ഷണമുണ്ടാക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫിനോളുകള്‍, എപ്പിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ് എന്നിവ വാഴയിലയിലും അടങ്ങിയിട്ടുണ്ട്.

 
� Infomagic - All Rights Reserved.