എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
January 11,2018 | 10:14:56 am

പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞുതുടങ്ങും. അതിനാല്‍ എല്ലുകളുടെ ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണ്. എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍. കഴിക്കാം 

ചേന:  ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയ ചേന ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കൂടാതെ ചേനയില്‍ 50 മില്ലി ഗ്രം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

സോയാബീന്‍: :: സോയാബീനിലും ഫെറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം കൂട്ടാന്‍ മികച്ചതാണ്.

പാല്‍ : എല്ലുകളുടെ ബലം കൂട്ടാന്‍ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പാല്‍, ചെറുമീനുകള്‍ എന്നിവയില്‍ കാല്‍സ്യം ധാരളമുണ്ട്. ചെറുമീനുകള്‍ മുളളുള്‍പ്പെടെ ചവച്ചരച്ച്‌ കഴിക്കാം.

നെല്ലിക്ക:  വി​റ്റാ​മി​ന്‍ സി​ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

 

 
� Infomagic - All Rights Reserved.