മോണവീക്കം പ്രതിരോധിക്കാന്‍ ചില പ്രകൃതി ദത്തവഴികളിതാ
April 16,2018 | 08:41:42 am

ആര്യവേപ്പ് : മോണവീക്കത്തിന് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ് ആര്യവേപ്പ്. വായ് കഴുകാനുള്ള മൗത്ത് വാഷായി ആര്യവേപ്പ് ഉപയോഗിക്കാം. വേദനയും മോണയിലെ പഴുപ്പും ബാക്ടീരയ, മറ്റ് ഓറല്‍ സംബന്ധമായ എല്ലാപ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ആര്യവേപ്പ് ഉത്തമമാണ്.

ഉപ്പുവെള്ളം:  ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് മോണപഴുപ്പിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്. എല്ലാദിവസവും പല്ല് തേച്ചതിന് പുറമെ ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് നല്ലതാണ്. ഇത് വായിലുണ്ടാകുന്ന എല്ലാതരം പ്രശ്‌നങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഉത്തമപ്രതിവിധിയാണ്.

കരയാമ്പു എണ്ണ : സാധാരണയായി കരയാമ്പു എണ്ണ പല്ലു വേദനയ്ക്കും മോണവീക്കത്തിനും ഉപയോഗിക്കാറുണ്ട്. ത്രീവമായി അനുഭവപ്പെടുന്ന വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരുപ്രകൃതിദത്ത ഒറ്റമൂലിയാണ് ഇത്.  ഒരു കഷ്ണം പഞ്ഞിയില്‍ ഒന്നോ - രണ്ടോ തുള്ളി കരയാമ്പു എണ്ണ ഒഴിച്ച്‌ വായിലും, മോണവീക്കം വന്നിടത്തും വയ്ക്കുക. ഇത് ഉടനടിയുള്ള പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

 
� Infomagic - All Rights Reserved.