പുതുവര്‍ഷം പുതിയ നേട്ടങ്ങള്‍ക്ക് കൈസന്‍ മെത്തേര്‍ഡ്
January 23,2019 | 10:52:41 am

നമ്മളെല്ലാവരും എല്ലാ വര്‍ഷവും വിവിധ റസലൂഷന്‍ എടുക്കുന്നുണ്ട്. മിക്ക ആളുകളും കുറച്ച് മാസങ്ങള്‍ക്ക് ശേഷം എടുക്കുന്ന resolutions ഉപേക്ഷിക്കുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?ഏത് കാര്യത്തിലും വിജയിക്കുന്നതിന് നമ്മള്‍ നമ്മളെ അതിസമ്മര്‍ദ്ദമുണ്ടാക്കുന്നു.

അങ്ങനെ നമ്മുടെ ശക്തി ചോര്‍ന്ന് പോകുന്നു. നമ്മള്‍ എന്ന വ്യക്തിയെ നമ്മള്‍ അംഗീകരിക്കുകയും, നമ്മുടെ ബലഹീനതകളും, നെഗറ്റീവ് പോയിന്റുകളും ഒഴിവാക്കാനും, കഴിവുകള്‍ മെച്ചപ്പെടുത്താനും പരിശ്രമിച്ചാല്‍ നമ്മള്‍ തീര്‍ച്ചയായും വിജയിക്കും. നമ്മുടെ കഴിവുകളെയും ബലഹീനതകളെയും മറ്റുള്ളവര്‍ നമുക്ക് മനസ്സിലാക്കി തരാന്‍ ഒരിക്കലും കാത്തിരിക്കരുത്. നമ്മള്‍ തന്നെ കണ്ടെത്തണം. ഈ 2019-ല്‍ ജാപ്പനീസ് ആശയമായ ''കൈസന്‍'' (Kaizen Method) ഉപയോഗിച്ച് നമ്മുടെ റസലൂഷന്‍സ് പൂര്‍ത്തീകരിക്കാം.

ജാപ്പനീസ് ഓര്‍ഗനൈസേഷനല്‍ തെറാപ്പിസ്റ്റ് ഡി ഡബ്യു മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡിഡബ്യു ബിബി മസാകി ഇമൈ (Dw Bb Masaaki imai) ആണ് 'Kaizen' എന്ന പദം ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്.നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളും ക്രമേണ മെച്ചപ്പെടുത്തണം എന്ന് കരുതുന്ന ഒരു തത്വശാസ്ത്രമാണ് ഇത്. നമ്മുടെ ജീവിതത്തില്‍ Kaizen method എങ്ങനെ പ്രയോഗിക്കാം?

ഏതൊരു ജോലിയും വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് നമ്മള്‍ മാനസികമായും ശാരീരികമായും ഫിറ്റാകണം.

ശാരീരിക വ്യായാമത്തിനും മാനസിക വ്യായാമത്തിനും ഈ വര്‍ഷം മുതല്‍ ദിവസവും ഒരു മിനിറ്റ് വിനിയോഗിക്കാം. എല്ലാ ദിവസവും 2 മിനിറ്റ് വ്യായാമത്തിന് വേണ്ടി ചിലവാക്കുന്നത് ആര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരാഴ്ച തുടര്‍ച്ചയായി പരിശീലിച്ചശേഷം വ്യായാമം 5 മിനിട്ടായി നീട്ടാം.മെഡിറ്റേഷന്‍ നമ്മളെ ആന്തരികമായി സുഖപ്പെടുത്താനും പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നു.

ഒരാളില്‍ കുടികൊള്ളുന്ന ശക്തിയെ പുറത്ത് കൊണ്ട് വരാന്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് ധ്യാനം. മാനസികശക്തി മെച്ചപ്പെടുമ്പോള്‍ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി മനസ്സിനെ വിട്ടകലുന്നു.

ധ്യാനത്തിന് ശേഷം ഒരു ഡയറിയില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൃത്യമായി എഴുതുക. വേണ്ടത്ര സമയം എടുത്ത് എഴുതുക. അടുത്ത ദിവസം ധ്യാനത്തിന് ശേഷം തലേദിവസം എഴുതിയത് വീണ്ടും വായിച്ച് നോക്കുക. ആവശ്യമെങ്കില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുക. ഒരാഴ്ച ഇത് ആവര്‍ത്തിക്കുക.

ഈ ഒരു ആഴ്ച കൊണ്ട് പല മാറ്റങ്ങളും നിങ്ങള്‍ വരുത്തിയിട്ടുണ്ടാവും. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ടാവും.
ഇനി ചെയ്യേണ്ടത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിന് Kaizen method പ്രയോഗിക്കുക എന്നുള്ളതാണ്. ഏതെങ്കിലും രീതിയിലുള്ള പുരോഗതി ഇല്ലാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടാകരുത്.

ലക്ഷ്യം നേടുന്നതിന് തലേദിവസത്തേക്കാളും 1% കൂടുതല്‍ നമ്മള്‍ ഇന്ന് മെച്ചപ്പെട്ടിരിക്കണം.
ജീവിതം കൂടുതല്‍ സീരിയസ് ആയി എടുക്കേണ്ട കാര്യമില്ല.നമ്മള്‍ നമ്മളായിത്തന്നെയിരിക്കുക.നമ്മുടെ സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുക.
മഹത്തരമായതെല്ലാം ഉത്ഭവിക്കുന്നത് ലാളിത്യത്തില്‍ നിന്നാണ്.

2019 എല്ലാ വായനക്കാരുടെയും ജീവിതത്തിലെ ഏറ്റവും മഹത്വപൂര്‍ണ്ണ മായ വര്‍ഷമായി തീരട്ടെ.

Brindha Nair
Life Coach, Yoga Coach, Therapist,
Beauty Pageant Trainer,
Brindha's Pathanjali Yoga Centre, Panampilly Nagar
Mob: 9847392155

 
� Infomagic- All Rights Reserved.