സൗജന്യ സ്തനാര്‍ബുദ പരിശോധന
September 14,2018 | 11:18:47 am

തൃശ്ശൂര്‍: നിര്‍ദ്ധനരായ 1000 വനിതകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധനയുമായി മണപ്പുറം ഫിനാന്‍സ്. മണപ്പുറം ഫിനാന്‍സ് എം.ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാറിന്‍റെ അമ്മയുടെ 90-ാം ജډദിനാഘോഷത്തോടനുബന്ധിച്ച് വനിതകള്‍ക്കായി പ്രത്യേകം അര്‍ബുദ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ബി.പി.എല്‍ കുടുംബത്തില്പ്പെട്ട 1000 വനിതകള്‍ക്ക് 2500 രൂപ ചിലവു വരുന്ന സ്തനാര്‍ബുദ പരിശോധന സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രശസ്ത ഡോക്ടര്‍ ചിത്ര താര നയിച്ച സെമിനാറില്‍ അഞ്ഞൂറോളം സ്ത്രീകള്‍ പങ്കെടുത്തു. സെമിനാര്‍ അര്‍ബുദ സംബന്ധമായ പല സംശയങ്ങളും സാധൂകരിക്കുകരിക്കാന്‍ വനിതകള്‍ക്ക് സഹായകമായി

 
� Infomagic- All Rights Reserved.