ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും
April 06,2019 | 11:59:24 am

തൃശ്ശൂര്‍: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ നാളെ (07.04.2019 ഞായറാഴ്ച) മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിക്കും. ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിക്കുന്നത്. മണപ്പുറം മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാര്‍ വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കും.

രാവിലെ 6.30ന് വലപ്പാട് മണപ്പുറം ഹൗസില്‍ നിന്നും ആരംഭിക്കുന്ന വാക്കത്തണ്‍ വലപ്പാട് ചന്തപ്പടി സെന്‍ററില്‍ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു തീരദേശ ഹൈവേയില്‍ കൂടി സ്നേഹതീരം ബീച്ചില്‍ അവസാനിക്കും.

 
� Infomagic- All Rights Reserved.