എച്ച്‌ഐവിയില്‍ നിന്ന് മുക്തി നേടുന്ന രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി
March 05,2019 | 12:29:01 pm

ലണ്ടന്‍: എച്ച്‌ഐവി ബാധയില്‍ നിന്ന് കരകയറുന്ന രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി. എച്ച്‌ഐവി പോസിറ്റീവായിരിക്കെ രോഗാണുവില്‍ നിന്ന് രക്ഷ നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എച്ച്‌ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുകളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയത്. എച്ച്‌ഐവിയെ നേരിടാന്‍ ശാസ്ത്ര ലോകത്തിന് സാധിക്കുമെന്നതിന്റെ തെളിവായാണ് ഈ കേസ് പരിഗണിക്കപ്പെടുന്നത്. അതേസമയം പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇതിന് അര്‍ധമില്ലെന്നും ഡോര്‍ക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അമേരിക്കക്കാരനായ തിമോത്തിയാണ് ആദ്യമായി എച്ച്‌ഐവി ബാധയില്‍ നിന്ന് കരകയറുന്നത്. 2007ല്‍ ആയിരുന്നു സംഭവം.

 
� Infomagic- All Rights Reserved.