തൈറോയ്ഡിന്‍റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്
January 01,2018 | 12:20:01 pm

ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ആ​കൃ​തി​യില്‍ ക​ഴു​ത്തി​ന് താ​ഴെ​യാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചെ​റിയ ഒ​രു ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യി​ഡ്. വ​ളര്‍​ച്ച, ദ​ഹ​നം, പ്ര​ത്യു​ത്പാ​ദ​നം തു​ട​ങ്ങിയ ശ​രീ​ര​ത്തി​ന്‍റെ പ്ര​ധാന പ്ര​വര്‍​ത്ത​ന​ങ്ങള്‍ നി​യ​ന്ത്രി​ക്കു​ന്ന തൈ​റോ​ക്സിന്‍, കാല്‍​സി​ടോ​ണിന്‍ തു​ട​ങ്ങിയ ഹോര്‍​മോ​ണു​കള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ഈ ഗ്ര​ന്ഥി​യാ​ണ്. ഈ ഹോര്‍​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചില്‍ ഹൈ​പ്പോ തൈ​റോ​യ്ഡി​സം, ഹൈ​പ്പര്‍ തൈ​റോ​യ്ഡി​സം, ഗോ​യി​റ്റര്‍ തു​ട​ങ്ങിയ രോ​ഗ​ങ്ങള്‍​ക്ക് കാ​ര​ണ​മാ​കും. സ്ത്രീ​ക​ളി​ലാ​ണ് തൈ​റോ​യ്ഡ് സം​ബ​ന്ധ​മായ രോ​ഗം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

അ​മി​ത​മാ​യി ക്ഷീ​ണം, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​മി​ത​വ​ണ്ണം ഉ​ണ്ടാ​വു​ക, ശ​ബ്ദ​ത്തി​ന് പ​തര്‍​ച്ച, മു​ഖ​ത്തും കാ​ലി​നും നീ​രു​കെ​ട്ടു​ക, മു​ടി​കൊ​ഴി​യു​ക, അ​തി​യായ വി​ശ​പ്പ്, ആ​ഹാ​രം കൂ​ടു​തല്‍ ക​ഴി​ച്ചി​ട്ടും തൂ​ക്കം കു​റ​യു​ക, അ​മിത ഹൃ​ദ​യ​മി​ടി​പ്പ്, വി​റ​യല്‍, അ​ധിക വി​യര്‍​പ്പ്, ഉ​റ​ക്ക​ക്കു​റ​വ്, മാ​സ​മു​റ​ക്ര​മ​ക്കേ​ടു​കള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാന രോഗ ല​ക്ഷ​ണ​ങ്ങള്‍.

 
� Infomagic - All Rights Reserved.