ലോലിപ്പോപ്പ് സംസ്ഥാനത്ത് നിരോധിച്ചു
August 08,2018 | 10:07:38 am

അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തി ടൈംപാസ്ലോലിപോപ്‌സ് എന്ന പേരില്‍ വില്‍പ്പന നടത്തിവന്ന ലോലിപോപ് സംസ്ഥാനത്ത്നിരോധിച്ചു. ചെന്നൈയിലെ അലപ്പാക്കത്താണ് ഇത് നിര്‍മിച്ചുവരുന്നത്.

ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി.രാജമാണിക്ക്യം അറിയിച്ചു. ഇവയുടെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

 
� Infomagic - All Rights Reserved.