ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
October 12,2017 | 09:38:01 pm
Share this on

ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത്.രാജ്യത്തെ ആദ്യ എന്‍എബിഎച്ച്‌ സര്‍ക്കാര്‍ ആശുപത്രിയായ കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗസംക്രമണം നിയന്ത്രിക്കുന്നതില്‍ കേരളം സ്വീകരിക്കുന്ന മാതൃക നിരീക്ഷിക്കലാണ് വരവിന്റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള വിമര്‍ശനം ചൂണ്ടികാട്ടിയപ്പോള്‍ കേരളം എല്ലാവര്‍ക്കും മാതൃകയാണെന്നും മികച്ച മാതൃകകള്‍ പരസ്പരം സ്വീകരിച്ച്‌ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം.

RELATED STORIES
� Infomagic - All Rights Reserved.