മുഖ്യമന്ത്രിയും ബെഹറയും ഹിറ്റ്‌ലറുടെ ചങ്കില്‍; നാസി ഏകാധിപതിയുമായി മുഖ്യമന്ത്രിയെ ഉപമിച്ച് കൗമുദിയുടെ കാര്‍ട്ടൂണ്‍
April 07,2017 | 03:03:54 pm
Share this on

ജിഷ്ണു പ്രണോയുടെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് വിവദങ്ങള്‍ കത്തി നില്‍ക്കവെ മുഖ്യമന്ത്രിയെ ഹിറ്റ്‌ലറോടുപമിച്ച് കേരള കൗമുദിയുടെ കാര്‍ട്ടൂണ്‍. ഇന്നലെ പുറത്തിറങ്ങിയ കേരള കൗമുദി പത്രത്തിലാണ് ഹിറ്റ്‌ലറുടെ ഹൃദയത്തില്‍ പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹറയും ഇരിക്കുന്ന ചിത്രം കാര്‍ട്ടൂണായി പ്രത്യേക്ഷപ്പെട്ടത്.

സമരവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് പൊലീസിനും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നത്. പൊതുസമൂഹവും മാധ്യമങ്ങളും ശക്തമായി തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഇതിന്റെ ഭാഗമായായിരുന്നു ഹിറ്റ്‌ലറുമായി ബന്ധപ്പെടുത്തി കേരളകൗമദി കാര്‍ട്ടൂണ്‍ വരച്ചത്. ഇരട്ടച്ചങ്കന്‍ എന്ന് തലക്കെട്ടുള്ള കാര്‍ട്ടൂണ്‍ ഏഴാം പേജിലാണ് പ്രസിദ്ധപ്പെടുത്തിയത്‌

RELATED STORIES
� Infomagic - All Rights Reserved.