മോദിയെ തരംതാഴ്‌ന്നവനെന്ന് വിളിച്ച കോൺഗ്രസ് നേതാവ് മാപ്പുപറയണമെന്ന് രാഹുൽ
December 07,2017 | 07:52:46 pm

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സം​സ്കാ​ര​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ രം​ഗ​ത്ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്നും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മാ​പ്പു​പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ബി​ജെ​പി​യും പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​നെ​തി​രെ നി​ന്ദ്യ​മാ​യ ഭാ​ഷ​യി​ലാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന് വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും പൈ​തൃ​ക​വു​മാ​ണ് ഉ​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യു​ള്ള മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ ഭാ​ഷ​യേ​യും ശൈ​ലി​യേ​യും താ​ൻ ഒ​രി​ക്ക​ലും അ​ഭി​ന​ന്ദി​ക്കി​ല്ല. പാ​ർ​ട്ടി​യും താ​നും പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മ​ണി​ശ​ങ്ക​ർ അ‍​യ്യ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മാ​പ്പു​പ​റ​യു​മെ​ന്നാ​ണെന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് ബാ​ല​റ്റി​ലൂ​ടെ മ​റു​പ​ടി​ പ​റ​യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​വ​രി​ൽ​നി​ന്നും നി​ര​വ​ധി അ​ധി​ക്ഷേ​പ​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സമ​യ​ത്തും അ​വ​ർ അ​ധി​ക്ഷേ​പി​ച്ചു. മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി​യാ​ണെ​ന്നും ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം.

 
Related News
� Infomagic - All Rights Reserved.