മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു
December 07,2017 | 06:51:11 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സമരക്കാര്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി.

കുഴിത്തുറൈ സ്‌റ്റേഷനില്‍ മാത്രം 5000 മത്സ്യത്തൊഴിലാളികളാണ് തീവണ്ടി തടയാനെത്തിയത്. ഇതോടെ പല തീവണ്ടികളും ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു.

56317 കൊച്ചുവേളി-നാഗര്‍കോയില്‍ പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കി, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് റദ്ദാക്കി, 22628 തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി, 66304 കൊല്ലം-കന്യാകുമാരി മെമു നെയ്യാറ്റിന്‍കരയ്ക്കും കന്യാകുമാരിക്കും ഇടയ്ക്ക് റാദ്ദാക്കി, 66305 കന്യാകുമാരി-കൊല്ലം മെമു പൂര്‍ണമായും റദ്ദാക്കി, 56304 നാഗര്‍കോയില്‍-കോട്ടയം പാസഞ്ചര്‍ ഇറേനിയലിനും തിരുവനന്തപുരത്തിനും ഇടയില്‍ റദ്ദാക്കി.

 
Related News
� Infomagic - All Rights Reserved.