ര​ജ​നീ​കാ​ന്ത് ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
January 03,2018 | 10:04:41 pm

ചെ​ന്നൈ: രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം. ​ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചെ​ന്നൈ​യി​ലെ ക​രു​ണാ​നി​ധി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ര​ജ​നീ​കാ​ന്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 

ക​രു​ണാ​നി​ധി​യു​ടെ അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ ത​ന്നെ ത​ല​മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ്. താ​ൻ അ​ദ്ദേ​ഹ​ത്തെ വ​ള​രെ അ​ധി​കം ബ​ഹു​മാ​നി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

 
Related News
� Infomagic - All Rights Reserved.