നിര്‍ധന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ നിന്നുപോലും മിനിമം ബാലന്‍സ് പിഴയീടാക്കി എസ്ബിഐ
January 03,2018 | 04:25:38 pm

നിര്‍ധന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ നിന്നുപോലും മിനിമം ബാലന്‍സ് പിഴയീടാക്കി എസ്ബിഐ. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനി ആമിനയ്ക്കാണ് അനുഭവമുണ്ടായത്.

മൈനോരിറ്റി സ്കോളര്‍ഷിപ്പായി ലഭിച്ച 1000 രൂപയെടുക്കാനാണ് ആമിന പിതാവിനൊപ്പം ബാങ്കിലെത്തിയത്. എന്നാല്‍ 1000 രൂപയില്‍ നിന്ന് 458 രൂപ മിനിമം ബാലന്‍സ് പിഴയായി എസ്ബിഐ ഈടാക്കുകയായിരുന്നു. മൈനോരിറ്റി സ്കോളര്‍ഷിപ്പിന് മാത്രമായാണ് ആമിന ആലപ്പുഴ എസ്ബിഐയില്‍ അക്കൗണ്ട് തുടങ്ങിയത്. 2015ലും 2016ലും 1000 രൂപ തന്നെ സ്കോളര്‍ഷിപ്പ് തുകയായി കൈപ്പറ്റുകയും ചെയ്തു. ഇത്തവണയും തുക പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തപ്പോഴാണ് മിനിമം ബാലന്‍സ് ഈടാക്കിയ കാര്യം മനസിലായത്.

ബാങ്ക് മാനേജരോട് സംസാരിച്ചപ്പോള്‍ തുക മടക്കിത്തരാനാവില്ലെന്നാണ് അറിയിച്ചതെന്ന് ആമിന പറഞ്ഞു. അടിസ്ഥാന സേവിങ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അപേക്ഷ തന്നാല്‍ അടുത്ത തവണ മുതല്‍ പിഴ ഈടാക്കില്ലെന്നും മാനേജര്‍ അറിയിച്ചത്രേ. ഒടുവില്‍ ബാക്കിയുള്ള 500 രൂപ വാങ്ങാതെ ആമിന മടങ്ങുകയായിരുന്നു.

 
Related News
� Infomagic - All Rights Reserved.