സരിത ജയസൂര്യയുടെ വസ്ത്ര മേള നാളെ മുതല്‍ കോട്ടയത്ത്
December 01,2017 | 07:03:23 pm

നടൻ ജയസൂര്യയുടെ ഭാര്യ സരിത ഒരുക്കുന്ന ഡിസൈനർ വസ്ത്രങ്ങളുടെ പ്രദർശനത്തിനു നാളെ കോട്ടയത്ത് തുടക്കം. അർക്കേഡിയ ഹോട്ടലിലെ പ്രദർശന നഗരിയിലാണു പുത്തൻ ട്രെൻഡുകളും പാരമ്പര്യത്തനിമയും ചോരാത്ത വസ്ത്രങ്ങളുടെ മികച്ച ശേഖരം ഒരുക്കുന്നത്. കോട്ട ലിനൻ, റോ സിൽക്ക്, ചന്തേരി സിൽക്ക് എന്നിവയ്ക്കാകും ഇത്തവണ കൂടുതൽ പ്രാധാന്യം.

ഡിസംബർ 2 മുതല്‍ മൂന്നുവരെ രാവിലെ പത്തു മുതൽ രാത്രി ഒൻപതു വരെയാണ് പ്രദർശനം. ഷിഫോൺ, ജോർജറ്റ് തുടങ്ങിയ മെറ്റീരിയലുകളിൽ സരിതയുടെ കരവിരുത് ചേർത്തിണക്കിയ ഡിസൈനർ വസ്ത്രങ്ങൾ, ഗീച്ച സിൽക്ക് സാരികള്‍ ഇവയാകും പ്രധാന ആകർഷണം. ഏതു കാലാവസ്ഥയിലും സുഖകരമായി ധരിക്കാവുന്ന കുർത്തികളുടെ വലിയ ശേഖരവും മേളയിലുണ്ട്.

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന സാരികളുടെ ശേഖരവും അതിശയിപ്പിക്കുന്നതതാണ്. സരിതയ്ക്കൊപ്പം ജയസൂര്യയും കോട്ടയത്ത് എത്തും.

സു സു സുധി വാത്മീകം സിനിമയിലെ വസ്ത്രാലങ്കാരം നിർവഹിച്ച് സിനിമാരംഗത്തും സരിത ചുവടുവച്ചിരുന്നു. പ്രേതം, ഫുക്രി, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ സരിതയായിരുന്നു.

 
Related News
� Infomagic - All Rights Reserved.