സ്വീകരണ മുറിഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
December 07,2017 | 11:50:52 am

വീട്ടില്‍ ഏറ്റവും പ്രധാന്യമുള്ള ഇടമാണ്​ അതിഥികളെ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ലിവിങ്​ റൂം അഥവാ സ്വീകരണമുറി. അകത്തളത്തിലെ മറ്റിടങ്ങളിലേക്കുന്ന പ്രവേശന മുറി കൂടിയാണ്​ ഇത്​.. അതിനാല്‍ സ്വീകരണമുറി ആകര്‍ഷകമാകണമെന്നത്​ എല്ലാവരുടെയും ആഗ്രഹമാണ്​. പഴയ കാല വീടുകളിലെ പുറം വരാന്തയുടെ വലുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വലുപ്പം കൂട്ടേണ്ടി വന്ന മുറിയാണ് ലിവിങ്​ റൂം. ലിവിങ്​ റൂമി​​​​​ന്‍റെ വിശാലത അകത്തളത്തിന്​ കൂടുതല്‍ വലുപ്പമുള്ളതായി തോന്നിക്കും.

ലിവിങ്​ ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്​ മുറിയുടെ വിസ്​തീര്‍ണം, ലൈറ്റിങ്​, ലിവിങ്ങിലേക്കും ആ സ്​പേസില്‍ നിന്ന്​ മറ്റുമുറികളിലേക്കുമുള്ള പ്രവേശനം, ഫര്‍ണിഷ്​ ചെയ്യാനുള്ള ഇടം എന്നിവയെല്ലാമാണ്​. മുറിയുടെ ഒരു വശം നടവഴിയായി ഒഴിവാക്കി ബാക്കി മൂന്ന് വശം ഫര്‍ണിഷ്​ ചെയ്യാവുന്ന രീതിയിലാണ്​ ലിവിങ്​ ഒരുക്കാറുള്ളത്​. ചില പ്രത്യേക സാഹചര്യത്തില്‍ രണ്ടുവശങ്ങളിലേ സോഫ ഇടാന്‍ സ്​ഥലം കിട്ടാറുള്ളൂ. ഇന്ന് ലഭിക്കുന്ന മിക്ക സോഫകളുടെയും സൈസ്​ ഒരു സീറ്റ് 85 അല്ലെങ്കില്‍ 90 സെ.മീ ആണ്. ഇത് കുറേയേറെ സ്​ഥലസൗകര്യം കവര്‍ന്നെടുക്കും എന്നതുകൊണ്ടു തന്നെ സ്വീകരണമുറി വലുപ്പം കൂട്ടി ഉണ്ടാക്കേണ്ടി വരുന്നു.

സ്വീകരണ മുറിയില്‍ തന്നെയാണ്​ ടിവി യൂണിറ്റും സജീകരിക്കുന്നത്​. ടിവി സൗകര്യത്തിനായി പണ്ട്​ കാലങ്ങളില്‍ ഉണ്ടായിരുന്ന വലിയ ചുമര്‍ അലമാരകള്‍ മാറ്റി ഇപ്പോള്‍ ചെറിയ നിഷുകള്‍ ആയി. ലിവിങ്ങി​​​​​ന്‍റെ ഒരു ഭാഗത്തെ ചുമര്‍ ഹൈലൈറ്റ്​ ചെയ്​താണ്​ ഭൂരിഭാഗം ഡിസൈനര്‍മാരും ടിവി യൂണിറ്റ്​ നല്‍കുന്നത്​. ടിവി യൂണിറ്റ്​ സ്​പേസ്​ ലിവിങ്​- ഡൈനിങ്​ പാര്‍ട്ടീഷനായും സജീകരിക്കാറുണ്ട്​.

ലിവിങ്ങില്‍ സ്വകാര്യത വേണമെന്നുള്ളവര്‍ ഫോര്‍മല്‍ ലിവിങ്​, ഫാമിലി ലിവിങ്​ എന്നിങ്ങനെ രണ്ടു സ്​പേസായി നല്‍കാറുണ്ട്​. ​ കൂടുതല്‍ വിസ്​തീര്‍ണമുള്ള വീടുകളിലേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ. ലിവിങ്​ തുറന്ന നിലയില്‍ ഒരു വശത്തെ ചുമരെങ്കിലും ഭാഗികമായി ഒഴിവാക്കിയാല്‍ അകത്തളത്തിന്​ കൂടുതല്‍ വലുപ്പം തോന്നും. ഭാഗികമായി ജിപ്സം/ ​മള്‍ട്ടിവുഡ്​ എന്നിവകൊണ്ടുള്ള ​ക്യൂരിയോ സ്​പേസ്​ നല്‍കിയും ലിവിങ്ങില്‍ സ്വകാര്യത നിലനിര്‍ത്താം.

ലിവിങ്​ റൂമിലെ ഫര്‍ണിച്ചര്‍ ഇടുന്ന ഏരിയയില്‍ വുഡന്‍ ഫ്ളോര്‍ ചെയ്ത് ഒരു സിറ്റിംഗ് ലോഞ്ച് എന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് ഈ മുറി മനോഹരമാക്കാം. കുറഞ്ഞ ഏരിയയില്‍ ഉണ്ടാക്കുന്ന വീടുകളില്‍ സ്വീകരണമുറി മാത്രമായി ചിലപ്പോള്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കാറില്ല. ഇത്തരം വീടുകളില്‍ ഇതി ഡൈനിംഗ് സൗകര്യം കൂടി കൂട്ടി ഒരു ഹാള്‍ രൂപത്തില്‍ ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യു​മ്പോള്‍ സിറ്റിങ്​ ലോഞ്ചായി ലിവിങ്​ നല്‍കുന്നത് കൂടുതല്‍ ആകര്‍ഷകമാവും.

ലിവിങ്​ സ്​പേസില്‍ നന്നായി സൂര്യപ്രകാരം ലഭിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ വലുപ്പമുള്ളതുപോലെ തോന്നിക്കും. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ്​ നല്‍കു​മ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.
സ്വീകരണമുറിയുടെ അഴകു കൂട്ടാന്‍ വിപണിയിലെ അലങ്കാര വസ്​തുക്കള്‍ മുഴുവന്‍ നിരത്തുന്നത്​ തെറ്റാണ്​. ലിവിങ്ങി​​​​​ന്‍റെ തീമിനനുസരിച്ച്‌​ വേണം അലങ്കാരങ്ങള്‍. എത്ര ചെറിയ ലിവിങ്​ സ്​പേസാണെങ്കിലും ​നന്നായി ഡിസൈന്‍ ചെയ്​താല്‍ ലിവിങ്​ ആകര്‍ഷകമാകും. സ്വീകരണ മുറികളില്‍ ഫര്‍ണിച്ചറുകളും മറ്റും കുത്തി നിറക്കാതിരിക്കാനും ശ്രദ്ധിക്കണം .

 
Related News
� Infomagic - All Rights Reserved.