ബെഡ്‌റൂം മനോഹരമാക്കാം
December 30,2017 | 10:23:39 am

തികച്ചും ശാന്തത പ്രദാനം ചെയ്യുന്നവയാകണം ബെഡ്റൂമുകള്‍. . അത്കൊണ്ട്തന്നെ ബുദ്ധിപൂര്‍വം വേണം ഇവിടേക്കുള്ള സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍. . ചിന്തിച്ചു പെട്ടെന്ന്ചെയ്യാം എന്ന്കരുതുമ്പോഴാകും പണം തടസമാകുന്നത്. എന്നാല്‍ മനോഹരമായ ചെറിയ രൂപകല്‍പന കൊണ്ട്നിങ്ങളുടെ കിടപ്പ്മുറി മനോഹരമാക്കാന്‍ കഴിയും, അതും ഏറെ ചെലവില്ലാതെ. ചില ചെറിയ പൊടികൈകള്‍ ഇതാ.

  • ഹാങ്ങിങ്ങ്ഹാമ്മക്ചെയര്‍ സ്വിങ്ങ്: നിങ്ങളുടെ മുറിയില്‍ ഒരു സീലിംഗ്ഹുക്ക്‌ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഹാങ്ങിങ്ങ്ഹാമ്മക്ചെയര്‍ സ്വിങ്ങ്സ്ഥാപിക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക്തൊട്ടിലാടാന്‍ വേണ്ടി വലിയൊരു പങ്ക് വഹിച്ചിരുന്ന സീലിംഗ്ഹുക്ക്‌ ഇപ്പോള്‍ ചെയര്‍ സ്വിങ്ങിനാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
  • ആക്സസറി ഓര്‍ഗനൈസര്‍: ഹാങ്ങിങ്ങ്‌ ഓര്‍ഗനൈസര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ മേക്‌അപ്പ്സാധനങ്ങള്‍, ഐ വെയര്‍, ജ്വല്ലറി, താക്കോലുകള്‍ എന്നിവ സൂക്ഷിക്കാം. എല്ലായ്പ്പോഴും ഇവയൊക്കെ തെരഞ്ഞു നടന്ന്സമയം കളയുന്നത്‌ ഒഴിവാക്കാം.
  • ബെഡ്സൈഡ്ടേബിള്‍: നന്നായി സ്ഥാപിച്ചിട്ടുള്ള ബെഡ്സൈഡ്ടേബിളുകള്‍ നിങ്ങളുടെ മുറിയുടെ അഴക് വര്‍ധിപ്പിക്കും. എല്ലാ ദിവസവും രാവിലെ മേശമേല്‍ ഫ്രഷ്പൂവുകള്‍ സ്ഥാപിക്കാവുന്നതാണ്. പൂവിന്‍റെ മനോഹാരിതയും വാസനയും തീര്‍ച്ചയായും നിങ്ങളുടെ മനം നിറയ്ക്കും.
  • ഡ്രസ്സര്‍: സ്റ്റൈലിഷ്ഡ്രസറുകള്‍ മുറിക്ക്പ്രൗഢി കൂട്ടും. മുറിയിലെ മറ്റ് ഫര്‍ണിച്ചറുകള്‍ക്ക് യോജിക്കുന്നതാവണം എന്ന് മാത്രം. ഒട്ടേറെ സ്റ്റോറേജ്സൗകര്യങ്ങളുള്ള ഡ്രസറുകള്‍ ഇന്ന്ലഭ്യമാണ്.
  • വാഡ്രോബ്: നിങ്ങളുടെ വീട്ടിലേക്ക്‌ആവശ്യമായത് നോക്കി തെരഞ്ഞെടുക്കുക. തുണികള്‍, ചെറിയ വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള ഇടമായി ഇത് മാറ്റാം. നിങ്ങള്‍ക്ക്കൂടുതല്‍ സ്റ്റോറേജ്‌ അറകള്‍ ആവശ്യമാണെങ്കില്‍ വലിയ സ്ലൈഡിങ്ങ്ഡോര്‍ അല്ലങ്കില്‍ പാനല്‍ കൊണ്ട്‌ അവ മറയ്ക്കാവുന്നതാണ്.
  • നിങ്ങളുടെ ബെഡ്റൂം നിങ്ങളുടെ സ്വര്‍ഗമാണ്. അതീവ ശ്രദ്ധയോടെ, ചിന്തിച്ച്‌, വേണം ഓരോന്നും തെരഞ്ഞെടുക്കാന്‍. നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും ബെഡ്റൂമില്‍ പ്രതിഫലിക്കും.

Related News
� Infomagic - All Rights Reserved.