42 വര്‍ഷമായി പെട്രോള്‍ കുടിച്ച്‌ ജീവിക്കുന്ന മനുഷ്യന്‍
December 04,2017 | 11:52:44 am

42 വര്‍ഷത്തോളവുമായി പെട്രോള്‍ കുടിച്ച്‌ ജീവിക്കുന്ന ചെന്‍ ഡേജുന്‍ എന്ന മനുഷ്യന്‍റെ ജീവിതം ചര്‍ച്ചയാകുന്നു. പെട്രോള്‍ കുടിക്കുന്നതിനാല്‍ കടുത്ത വേദന അനുഭവിച്ച്‌ ജീവിക്കുന്ന ഇയാള്‍ 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെയാണ് ദിവസവും കുടിക്കുന്നത്. കുടിക്കുന്ന പെട്രോളിന്‍റെ കണക്ക് എടുത്തിട്ടില്ലെങ്കിലും ഇയാള്‍ ഇതുവരെ 1.5 ടണ്‍ പെട്രോള്‍ കുടിച്ചിട്ടുണ്ടെന്നാണ് സൂചന.

1969 മുതലാണ് ചെന്‍ പെട്രോള്‍ കുടിക്കാന്‍ ആരംഭിച്ചത്. അതി കലശലായ ചുമയും നെഞ്ച് വേദനയും വന്ന ചെന്നിനെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ക്കൊന്നും കഴിഞ്ഞില്ല. തുടര്‍ന്ന് ആരോ പറഞ്ഞതനുസരിച്ച്‌ ഇയാള്‍ മണ്ണെണ്ണ കുടിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് 2001 ഓട് കൂടി പെട്രോള്‍ കുടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത്രയും പെട്രോള്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നത് അപകടമാണെന്നിരിക്കെ ദിവസവും പെട്രോള്‍ കുടിക്കുന്ന ചെന്നിന്‍റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

 
Related News
� Infomagic - All Rights Reserved.