റോസാച്ചെടി തഴച്ചു വളരാനും നിറയെ പൂവിടാനും
March 11,2019 | 07:27:27 am

പലരും നിറയെ പൂവിട്ട് നില്ക്കുന്ന റോസയാകും വാങ്ങുക. വീട്ടിലെത്തിച്ചാല്‍ നിലവിലുളള പൂക്കള്‍ക്ക് ശേഷം വളരെ കുറച്ച് പൂക്കള്‍ മാത്രമാകും ഉണ്ടാകുക. നിങ്ങളുടെ റോസ തഴച്ച് വളരാനും നിറയെ പൂക്കളുണ്ടാകാനും ഇതാം ഒരു നേന്ത്രപ്പഴ തൊലി വളം.

നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച ശേഷം ഒരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളത്തിലേക്ക് ഇടുക. ഇനി ഈ വെളലം നന്നായി തിളപ്പിക്കുക. വെള്ളവും പഴത്തൊലിയും നിങ്ങളുടെ ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്. വെളളം നന്നായി തിളയ്ക്കണം.

തീ കുറച്ച ശേഷം ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും കൂടി ചേര്‍ക്കുക.ഇവയെല്ലാം കൂടെ നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്ത് അല്പമൊന്ന് തണുത്ത ശേഷം രണ്ട് സ്പൂണ്‍ തൈര് ചേര്‍ക്കുക.

ഇത് 24 മണിക്കൂര്‍ മൂടി വെച്ചശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് എല്ലാ 15 ദിവസം കൂടുമ്പോഴും റോസയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

 

 
� Infomagic- All Rights Reserved.