കാടിനുള്ളിലെ മണ്ണിനെ ചുവപ്പിച്ച്‌ ചെമ്പൂവന്‍ മലയിഞ്ചി
January 03,2018 | 10:26:06 am

പൈതല്‍കാട്ടിനുള്ളിലും മലയോരത്തെ റബ്ബര്‍ തോട്ടങ്ങളിലുമൊക്കെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ചണ്ണക്കൂവ, കാട്ടുകൂവ എന്നൊക്കെ വിളിക്കാറുള്ള മലയിഞ്ചിക്കായ് വിളഞ്ഞുപാകമായി കിടക്കുകയാണ്. കടുംചുവപ്പ് നിറമുള്ള ഒരു കായ്ക്ക് മൂന്ന് ഇതളുകളുണ്ട്. ഇതളുകള്‍ക്കിടയിലാണ് വിത്ത്. ഒറ്റനോട്ടത്തില്‍ പൂവാണെന്ന് തോന്നിപ്പോകും.ഇവര്‍ ഈ കായ ആഹാരമായും ഉപയോഗിക്കുന്നു. മുള്ളന്‍ പന്നിയുടെ പ്രിയപ്പെട്ട ആഹാരം കൂടിയാണ് ചണ്ണക്കൂവ.

പശ്ചിമഘട്ടത്തിലെ സ്ഥാനീയ ചെടിയാണ് ചെമ്പൂവന്‍ മലയിഞ്ചി. നനവുള്ള നിത്യ, അര്‍ധനിത്യഹരിത വനങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും വളരുന്നുണ്ട്.

പണ്ടുള്ളവര്‍ കൊതുകിനെ അകറ്റാന്‍ ഉണങ്ങിയ കായ കത്തിച്ച്‌ പുകച്ചിരുന്നു. സിങ്കിബര്‍ സെര്‍ണ്ണം (zingiber cernnum)എന്നാണ് ശാസ്ത്രനാമം.

 
� Infomagic - All Rights Reserved.