കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
April 14,2018 | 10:24:50 am

കേരളത്തിന്‍റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യഫിസ്റ്റുല. കര്‍ണികാരമെന്ന് സംസ്കൃതത്തിലും ഇന്ത്യന്‍ ലബേണം, ഗോള്‍ഡന്‍ഷവര്‍ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. ശീതവീര്യമാണ് കണിക്കൊന്നയ്ക്ക്. തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാന്‍‍ അത്യുത്തമം. അങ്ങനെ ശരീരസൗന്ദര്യം കൂട്ടാനും സഹായിക്കും. കണിക്കൊന്ന മരത്തിന്‍റെ തൊലിഉപയോഗിച്ച്‌ ഉണ്ടാക്കുന്ന കഷായം പല ത്വക്‌രോഗങ്ങള്‍ക്കും ഫലപ്രദമാണ്. അതിന്‍റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും.

സോറിയാസിസ് നിയന്ത്രിച്ചു നിര്‍ത്താന്‍ കണിക്കൊന്നയ്ക്കു കഴിവുണ്ട്. മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷംപാലില്‍ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാല്‍ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച്‌ നീരും വേദനയും ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ ശമനമുണ്ടാകും. തളിരില, അഞ്ചുമുതല്‍ പതിനഞ്ചു ഗ്രാംവരെ മോരില്‍ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. പൂവ് അരച്ചുകഴിച്ചാല്‍ പുളിച്ചു തികട്ടലിനും വയറിലെ അള്‍സര്‍ മാറാനും നല്ലതാണത്രെ. കണിക്കൊന്നയുടെ കുരു പൊടിച്ചത് അമീബിയാസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ഔഷധമായി ഉപയോഗിക്കാം

 
� Infomagic - All Rights Reserved.