ഓര്‍ക്കിഡ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
April 14,2018 | 10:35:36 am

ഭംഗിക്ക് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ കൈനിറയെ വരുമാനവും ഓര്‍ക്കിഡ് നല്‍കും. തൊണ്ട്, കരി, ഓടിന്‍ കഷണങ്ങള്‍ മുതലായവയാണ് ഓര്‍ക്കിഡ് നടാന്‍ ഏറ്റവും നല്ലത്. നല്ല തോതിലുള്ള വായുസഞ്ചാരം ഓര്‍‌ക്കിഡ് ചെടികള്‍ക്ക് ആരോഗ്യം നല്‍കും.

ചിലയിനം ഓര്‍ക്കിഡുകള്‍ പൂവിടാന്‍ പൂര്‍ണതോതില്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ ചില ഇനങ്ങള്‍ ചൂടുകൂടിയാല്‍ കരിഞ്ഞുപോകാം. വൈകുന്നേരത്തേതിനെക്കാള്‍ നല്ലത് രാവിലെയുള്ള സൂര്യപ്രകാശമാണ്. അതിനാല്‍ സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികള്‍ വയ്ക്കുക.

ഓരോ ഇനത്തിനും വ്യത്യസ്ത അന്തരീക്ഷ താപനിലയാണ് ആവശ്യം. ഇത് ആധാരമാക്കി ഓര്‍ക്കിഡുകളെ ശീതകാലത്തിനു യോജിച്ചവ, ഉഷ്ണമേഖലയില്‍ വളരുന്നവ, വസന്തകാലം ഇഷ്ടപ്പെടുന്നവ ഇങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത അനുയോജ്യമായ തോതില്‍ ക്രമീകരിക്കണം.  മണ്ണില്‍ അഥവാ ചെടിവളരുന്ന മാധ്യമത്തില്‍ മിതമായ അളവില്‍ ഈര്‍പ്പം നിലനിര്‍ത്തണം.

 

 
� Infomagic - All Rights Reserved.