കമ്മ്യൂണിസ്റ്റുകാര്‍ പ്രേമിക്കാമോ? ഇ.എം.എസ് പറഞ്ഞു കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കില്‍ പ്രേമിക്കാം
January 03,2018 | 10:48:05 am

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തറവാട് വീട്ടില്‍ പൂജ നടന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയെ പരിഹസിച്ച് കൊണ്ട് അഡ്വ: എ ജയശങ്കര്‍ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.


''കമ്മ്യൂണിസ്റ്റുകാര്‍ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു.

കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കില്‍ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി.

ഇതാണ് പാര്‍ടി ലൈന്‍. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കില്‍ ഒന്നും ചെയ്യരുത്.

മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോള്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ; മറ്റു ചിലപ്പോള്‍ ക്ഷുദ്രം, മാരണം, കൂടോത്രം.

ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരന്‍ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷില്‍ കവിത എഴുതിയതും അതുകൊണ്ടാണ്.

വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്.''

കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു. കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ പ്രേമിക്കാം:...

Posted by Advocate A Jayasankar on Tuesday, 2 January 2018

 
Related News
� Infomagic - All Rights Reserved.